വീട് വൃത്തിയാക്കുന്നവരുടെ ശല്യക്കാരനും പേടിസ്വപ്നവുമാണ് ചിലന്തി വലയും,ചിലന്തിയും .ചില നാടുകളിൽ ഇവയ്ക്ക് എട്ടുകാലിയെന്നും അഥവാ ഊറാമ്പലിയെന്നും വിളിപ്പേരുണ്ട്. വീട് എത്ര മനോഹരമായി ഒരുക്കിയാലും, വൃത്തിയാക്കിയാലും, വീട്ടിൽ അതിഥികൾ വരുമ്പോഴോ, പരിപാടികൾ നടക്കുമ്പോളൊക്കെയാണ് ഇവ ശ്രദ്ധയിൽപ്പെടുന്നത്. നാം വൃത്തിയാക്കാത്തതുമൂലമല്ല പകരം ഒരു പ്രാവശ്യം ചിലന്തി വല കെട്ടിയാൽ ചിലന്തികൾ പെറ്റുപെരുകുന്നതും നാം കാണാൻ ഇടയാകാറുണ്ട്.പണ്ട് വീടുകളിലെല്ലാം ഉണങ്ങിയ ഓലകൾ വെച്ചുകെട്ടി മാറാല വൃത്തിയാക്കാറുണ്ട് . പിന്നീട് ചൂൽ ഉപയോഗിച്ച് ആളുകൾ വൃത്തിയാക്കൽ തുടർന്നു. ഈ ആധുനിക കാലത്ത് വാക്വം ക്ലീനർ ഉപയോഗിച്ചു നാം ചിലന്തിയെ പിടികൂടുകയും വൃത്തിയാക്കുകയും ചെയ്യാറുണ്ടെങ്കിലും നിമിഷങ്ങൾക്കുള്ളിലോ, രണ്ടു ദിവസങ്ങൾക്കപ്പുറമോ വീണ്ടും മാറാല രൂപപ്പെടുകയും ചെയ്യുന്നു .
ഇവയ്ക്കു പരിഹാരമായി രണ്ടുവിദ്യകളായിട്ടാണ് ഇന്നു വന്നിരിക്കുന്നത്. നമുക്ക് ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന പഴവർഗമായ ആപ്പിൾ ഉപയോഗിച്ചുള്ള ഒരു വിദ്യയാണിത്. ആപ്പിൾ സ്പ്രേ നമുക്ക് വീട്ടിൽ തന്നെ ചിലവില്ലാതെ നിർമിക്കാവുന്നതാണ്. അല്ലാത്തപക്ഷം കടയിൽനിന്നു വാങ്ങുന്ന ആപ്പിൾ സൈഡർ വിനഗർ ഉപയോഗിച്ചും നമുക്ക് ചിലന്തിയെ ഓടിക്കാം. രണ്ടാമതായി യൂക്കാലിപ്റ്റസ് ഉപയോഗിച്ചുകൊണ്ടുള്ള വിദ്യയാണ്. നല്ല സുഗന്ധവും അതുപോലെതന്നെ നിരവധി ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരങ്ങൾക്ക് ഉപയോഗിക്കുന്ന യൂക്കാലിപ്റ്റസ് ഓയിൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചിലന്തിയും ,ചിലന്തിവലകളും നമുക്ക് നശിപ്പിക്കാവുന്നതാണ് .ഈ രണ്ടു വിദ്യകളും നമുക്ക് ഇവയെ തുരത്താൻ വളരെ ഉപയോഗപ്രദമാണ് .ഒറ്റപ്രാവശ്യത്തെ ഉപയോഗം കൊണ്ട് തന്നെ നമുക്ക് ഇതിന് ഫലം കിട്ടുമെന്ന് തീർച്ചയാണ്. എപ്രകാരമാണ് ആപ്പിൾ സ്പ്രേ ഉപയോഗിക്കേണ്ടതെന്നും നിർമ്മിക്കേണ്ടതെന്നും, യൂക്കാലിപ്റ്റസ് ഉപയോഗിച്ചുള്ള ലായിനി നിർമ്മിക്കേണ്ടതെന്നും വളരെ വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണാവുന്നതാണ്. എല്ലാവർക്കും ഈ വിദ്യകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.