Advertisement
ടിപ്സ്

ഗ്ലാസ് ബോട്ടിൽ മുറിക്കാൻ ഇത്രയും എളുപ്പമായിരുന്നോ?

Advertisement

നിത്യജീവിതത്തിൽ പ്രയാസമെന്ന് തോന്നുന്ന നിരവധി കാര്യങ്ങൾ ഒരുപക്ഷേ ചെറിയ വിദ്യകൾ ഉപയോഗിച്ച് നമുക്ക് എളുപ്പത്തിൽ ചെയ്തുതീർക്കാൻ സാധിക്കും. അത്തരം ഒരു കാര്യമാണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഗ്ലാസ് ബോട്ടിൽ കട്ട് ചെയ്യുക എന്നത് എല്ലാവർക്കും വിഷമമുള്ള ഒന്നാണ്. എന്നാൽ അനായാസം എങ്ങനെയിതു ചെയ്യാം എന്നു നോക്കാം.

ഒരു പക്ഷേ ചില കുപ്പികളുടെ മുകൾഭാഗമോ മറ്റോ പൊട്ടിയത് കാരണം ഉപയോഗശൂന്യമാണെന്നു കരുതി വലിച്ചെറിയാറുണ്ട്. എന്നാൽ നല്ല വൃത്തിയായി കട്ട് ചെയ്തതിനു ശേഷം മറ്റ് കാര്യങ്ങൾക്കായി ഇതു നമുക്ക് ഉപയോഗിക്കാവുന്നതാണ്. നല്ല ഭംഗിയുള്ള കുപ്പികൾ ഒരു നൂൽ ഉപയോഗിച്ചാണ് ഇവിടെ കട്ട് ചെയ്യുന്നത്. ഇത്തരത്തിലുള്ള കുപ്പികൾ വിവിധ തരത്തിലുള്ള അലങ്കാര വസ്തുക്കൾ നിർമ്മിക്കാൻ നമുക്ക് ഉപയോഗിക്കാവുന്നതാണ്.അതുപോലെ തന്നെ ഇത്തരം ഗ്ലാസ് ബോട്ടിലിൽ ചിത്രം വരച്ചും , പെയിന്റ് ചെയ്തും പലതരത്തിൽ അലങ്കരിച്ചും നമുക്ക് ഒരു വരുമാന മാർഗ്ഗവും ഉണ്ടാക്കാം. വീട്ടിലെ ജോലി എല്ലാം തീർന്ന് ഒഴിവുസമയങ്ങൾ ലഭിക്കുന്ന വീട്ടമ്മമാർക്കും ഇത് വളരെ സഹായകമാകും.

ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ആദ്യം കട്ട് ചെയ്യാൻ ബോട്ടിൽ എടുക്കുക. അതിൽ ഏത് ആകൃതിയിലാണ് നമുക്ക് മുറിക്കേണ്ടത് ആ രീതിയിൽ നൂൽ ചുറ്റുക. അതിനുശേഷം ഇതിനു മുകളിലായി എണ്ണ ഒഴിക്കുക. തുടർന്നുള്ള കാര്യങ്ങൾ അതീവ ശ്രദ്ധയോടെ ചെയ്യേണ്ടവയാണ് അതിനാൽ വിശദമായി വീഡിയോയിൽ വിവരിച്ചിട്ടുണ്ട്.
കൂടുതൽ തവണയിത് പരിശ്രമിച്ച് നല്ല വർക്കുകൾ ചെയ്യുകയാണെങ്കിൽ നല്ല വരുമാനവും നമുക്ക് ഇതിലൂടെ സ്വന്തമാക്കാം. ഒഴിവ് സമയം ഇത്തരത്തിൽ പ്രയോജനമാക്കിമാറ്റാം.

Advertisement
Advertisement