ഈ ലോക്ഡൗൺ കാലത്ത് നമുക്ക് പുറത്തൊന്നും പോകാൻപറ്റാത്ത സാഹചര്യത്തിൽ ഒട്ടുമിക്ക ആളുകളും വീടുകളിൽ തന്നെ ആയിരിക്കും. അതിനാൽ ഈ സമയം ഉപയോഗപ്രദമായി ചെലവഴിക്കാൻ ധാരാളം അവസരങ്ങളുണ്ട്. ഏറ്റവും എളുപ്പത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ അവതരിപ്പിക്കുന്നത്. നമ്മുടെയെല്ലാം വീടുകളിൽ വളരെയധികമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും
ഇരുമ്പുകൊണ്ടുള്ള വസ്തുക്കൾ. എന്നാൽ ശരിയായ രീതിയിൽ ഇത്തരം വസ്തുക്കൾ സൂക്ഷിച്ചില്ലെങ്കിൽ തുരുമ്പ്പിടിക്കാനുള്ള സാധ്യതയും ഏറെയാണ്. വളരെ എളുപ്പത്തിൽ എങ്ങനെ ഇത്തരം തുരുമ്പ് കറകൾ കളഞ്ഞ് ഇവയെ പുതിയത് പോലെയാക്കാമെന്ന് നമുക്ക് നോക്കാം.
തുരുമ്പ് പിടിക്കുന്നതിന്റെ പ്രധാനകാരണങ്ങൾ താഴെ പറയുന്നവയായിരിക്കാം. ഇത്തരം വസ്തുക്കൾ ഒരിക്കൽ ഉപയോഗിച്ചതിനുശേഷം ഒരുപക്ഷേ കുറെനാൾ കഴിഞ്ഞായിരിക്കും നാം വീണ്ടും ഉപയോഗിക്കുന്നത്.എന്നാൽ ദൈനംദിന ജീവിതത്തിൽ നാം നിത്യവും ഉപയോഗിക്കുന്ന വസ്തുക്കൾപോലും ഒരുപക്ഷേ ഇതുപോലെ തുരുമ്പു പിടിച്ചവയായിരിക്കാം.ഇവ നാശമാക്കി കളയുന്നതിനു മുൻപ് ഇതൊന്നു പരീക്ഷിച്ചു നോക്കിയാൽ പുതിയ തിളക്കത്തോടെ നമുക്കിവയെ വീണ്ടും ഉപയോഗിക്കാൻ സാധിക്കും.
ധാരാളം ഒഴിവു സമയം നമുക്കിപ്പോൾ ലഭിക്കുന്നതിനാൽ വീട്ടിലേക്ക് ആവശ്യമായ ഇത്തരം സഹായങ്ങൾ നമ്മുക്ക് ചെയ്‌തുനോക്കാം. പുതിയതൊന്ന് വാങ്ങുന്നതിനേക്കാൾ വളരെ ലാഭകരമായിരിക്കും വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് ഇതിനുള്ള വഴി കണ്ടു പിടിക്കുന്നത്. തുരുമ്പ് കളയുന്നതിന് ആവശ്യമായ വസ്തുക്കൾ വെള്ളവും,വാഷിംഗ് സോഡയുമാണ് . ഇവ രണ്ടും നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ഉപയോഗിച്ചായിരിക്കും തുരുമ്പുപിടിച്ച വസ്തുക്കളെ പുതിയതുപോലെ മാറ്റുന്നത്. താഴെപ്പറയുന്ന വീഡിയോയിൽ ഇതിനെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്.