Advertisement
ടിപ്സ്

ഒരാഴ്ചകൊണ്ട് അനായാസം വണ്ണംകുറയ്ക്കാൻ വീട്ടിൽതന്നെ ചെയ്യാവുന്ന ഹോട്ട് വാട്ടർ തെറാപ്പി

Advertisement

പൊണ്ണത്തടിയും കുടവയറും ഇന്നത്തെ ജീവിതശൈലിയുടെ ഒരു ഭാഗമായി തീർന്നിരിക്കുകയാണ്. അസുഖങ്ങൾ ആരോഗ്യനില താറുമാറാക്കുന്നതോടുകൂടിയാണ് പലരും ഗൗരവമായി തങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കാൻ ആരംഭിക്കുന്നത്. നിരവധി ഡയറ്റ് പ്ലാനുകൾ നിലവിൽ പ്രചാരത്തിലുണ്ട്. അനുഭവസ്ഥരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ട് അവയിൽ തങ്ങൾക്ക് അനുയോജ്യമായ ഡയറ്റ് ഏവർക്കും തെരഞ്ഞെടുക്കാവുന്നതാണ്.

ജീവിതശൈലി, ജോലി സംബന്ധമായുള്ള ഉറക്കക്കുറവ്,മടി എന്നിവയെല്ലാം വ്യായാമം ചെയ്യുന്നതിന് പലർക്കും ഒരു തടസ്സമാണ്. എന്നുകരുതി ജിമ്മിൽ പോയി വ്യായാമം ചെയ്തുതുടങ്ങുകയും പിന്നീട് അവ നിർത്തുകയും ചെയ്താൽ അവകൊണ്ട് ഉണ്ടാകുന്ന ഭവിഷത്തുകൾ ഏറെയാണ്. ഏതൊരു പ്രവർത്തി ആരംഭിക്കുമ്പോഴും കൃത്യമായി അവ പാലിക്കുന്നതിനുവേണ്ടി ഏവരും ശ്രദ്ധിക്കണം. എല്ലാ ഡയറ്റുകളിലും 99% ശതമാനം വെള്ളത്തിനുള്ള പ്രാധാന്യമേറെയാണ്. മനുഷ്യശരീരത്തിന് ആവശ്യമായ വെള്ളം ഒരു ദിവസം കൃത്യമായി നമുക്ക് ലഭിക്കുന്നുണ്ടോയെന്ന് അളവ് വച്ചുതന്നെ നാം ശ്രദ്ധിക്കണം.

പലർക്കും ആശങ്കയുണർത്തുന്നത് എപ്രകാരം വെള്ളം കുടിച്ചാലാണ് പൊണ്ണത്തടി കുറയ്ക്കുകയെന്നതാണ്. എല്ലാവരുടെയും അറിവിലേക്കായി വീട്ടിൽതന്നെ വളരെയെളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു ഹോട്ട് വാട്ടർതെറാപ്പിയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ചെറു ജീരകം /നല്ലജീരകം/കുമിൻ സീഡ് ആണ് ഇത് തയ്യാറാക്കുന്നതിന് പ്രധാനമായും നമുക്ക് ആവശ്യമായത്. ഒരു ദിവസം നമുക്ക് കുടിക്കാൻ ആവശ്യമായ വെള്ളത്തിൽ ജീരകം തലേദിവസം തന്നെ ഇട്ടുവയ്ക്കുക .പിറ്റേദിവസം ആ വെള്ളം എടുക്കുമ്പോൾ ജീരകത്തിൻ്റെ സത്തുകൾ വെള്ളത്തിലേക്കിറങ്ങി കുതിർന്ന് നമുക്ക് ലഭിക്കും .ഇപ്രകാരം ലഭിച്ച വെള്ളം നന്നായി വെട്ടിതിളപ്പിക്കുക. വെള്ളത്തിൽനിന്ന് ജീരകമെല്ലാം മാറ്റി അരിച്ചെടുത്ത് നമുക്ക് ഉപയോഗിക്കാവുന്നതാണ് . താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ മേൽപ്പറഞ്ഞ മിശ്രിതം തയ്യാറാക്കുന്നത് കാണാവുന്നതാണ്.
video credit: Thanima By MansuAkbar

Advertisement
Advertisement