Advertisement
സോഷ്യൽ മീഡിയ

വെറും 2 % പലിശക്ക് ഭവന വായ്പ – അപേക്ഷിക്കേണ്ടത് എങ്ങിനെ?

Advertisement


– 2.40 ലക്ഷം രൂപ വരെ സബ്സിഡി നേടാം– തിരിച്ചടവ് കാലാവധി 20 വർഷം.
2022 ഓടെ എല്ലാ പൗരന്മാരും വീട് എന്ന ലക്ഷ്യവുമായി BJP യുടെ നരേന്ദ്ര മോഡി സർക്കാർ ആരംഭിച്ച പദ്ധതിയാണിത് – PM AY. 2015 – 2022 കാലയളവിൽ പദ്ധതി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം ഇതിന്ന് പ്രാദേശിക ഭരണ സംവിധാനങ്ങളിലൂടെ കേന്ദ്ര സഹായം ലഭിക്കും.
അപേക്ഷകർ ആരൊക്കെ– ?
വാർഷിക വരുമാനത്തിന്റെ 5 ഇരട്ടി വരെ വായ്പ ലഭിക്കും –
1.5 – ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം –
ആദ്യമായി വീട് വയ്ക്കുന്നവർക്കോ വാങ്ങുന്നവർക്കോ ആണ് ഈ വായ്പ –
സാമ്പത്തികമായി പിന്നാക്ക – കുറഞ്ഞ വരുമാനക്കാർ –ഇടത്തരം വരുമാനക്കാർ എന്നിങ്ങിനെ 3 വിഭാഗമായി തിരിച്ചാണ് കേന്ദ്ര സർക്കാർ 3 മുതൽ 6.5 % വരെ പലിശ സബ്സിഡി നൽകുന്നത്.
————–xxx ————-
ആദ്യം നിങ്ങൾക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടോ എന്ന് ഉറപ്പ് വരുത്തണം, ആധാർ നമ്പർ, വാർഷിക വരുമാനത്തിന്റെ കൃത്യമായ വിശദാംശങ്ങൾ നൽകണം.
വായ്പ ഉപയോഗിച്ച് 1184-ചതുരശ്ര അടി വരെയുള്ള വീടുകൾ വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യാം പരമാവധി തിരിച്ചടവ് 20 വർഷമാണ് ‘
ഇത് ഓൺലൈൻ വഴി അപേക്ഷിക്കാം
എങ്ങിനെ.
=————X ———–=
www.pmaymis.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് PMAYയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
സിറ്റിസൺ അസസ്മെന്റ് എന്ന മെനുവിൽ നിന്ന് പ്രധാൻമന്ത്രി ആവാസ് യോജന അപേക്ഷകളുടെ ഓപ്ഷൻ തിരഞ്ഞെടുക്കക– നിങ്ങൾക്ക് 2 ഓപ്ഷൻ കാണാം 1 ചേരിനിവാസികൾക്ക് വേണ്ടിയും മറ്റൊന്ന് ബാക്കി ഉപഭോക്താക്കൾക്ക് വേണ്ടിയും ഇപ്പോൾ ചേരിപ്രദേശത്താണ് താമസിക്കുന്നതെങ്കിൽ ആദ്യത്തേതും ഗ്രാമത്തിലോ നഗരത്തിലോ അർധ നഗരത്തിലോ ആണെങ്കിൽ ഡ്റോപ്പ് മെനുവിൽ നിന്ന് രണ്ടാമത്തേതും തിരഞ്ഞെടുക്കാം.
തുറന്നു വരുന്ന പുതിയ വിൻഡോയിൽ നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങൾ നൽകുക. അതായത് – അഡ്രസ്സ്, ആധാർ, ബാങ്ക് Ac, മൊബൈൽ, വരുമാന വിവരങ്ങൾ എന്നിവ രേഖപെടുത്തുക.
ശേഷം
ചെക്ക്ബോക്സിൽ ക്ലിക്ക് ചെയ്ത് തിരുത്തലുകൾ ഉണ്ടെങ്കിൽ അതു ചെയ്യുക.
ശേഷം
ക്യാപ്ച കോഡ് പൂർത്തിയാക്കി അപ്ലികേഷൻ ഫോമിന്റെ അവസാനം കാണുന്ന സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക .
പ്രിന്റ് ആവശ്യമെങ്കിൽ സേവിന് ശേഷം പ്രിന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
സേവ് ബട്ടൺ ക്ലിക്ക് ചെയ്തതിന് ശേഷം ഒരു പുതിയ സ്ക്രീൻ തെളിയും അതിൽ നിന്ന് നമ്മുടെ അപ്ലികേഷൻ നമ്പർ ലഭിക്കും.ഈ നമ്പർ സൂക്ഷിച്ച് വയ്ക്കണം പ്രിന്റ് എടുത്തു വയ്ക്കയാണ് നല്ലത് – പിന്നീട് ആവശ്യം വരും.
സർക്കാരിന്റെ ജനകീയ പദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപെടുന്നു പേരിലും രൂപഭാവങ്ങളിലും വ്യത്യാസം വരുത്തി പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കുന്നു. ഇതിന്നിട നൽകാതെ തന്നെ ഈ പദ്ധതി പൊതു ജനത്തിന്ന് സഹായകമായ വിധത്തിൽ ഷെയർ ചെയ്യുക

Advertisement
Advertisement