ഇനി വീട്ടിൽ ഇരുന്നു പണം സമ്പാദിക്കാം: തേനീച്ച കൃഷിയിലൂടെ
തേനിൻ്റെ മാധുര്യം ഇഷ്ടമുള്ളവരാണ് ഒട്ടുമിക്ക ജനങ്ങളും. ഏറെ നാൾ കേട്കൂടാതെയിരിക്കും, ആരോഗ്യ പരിപാലനത്തിനു സഹായിക്കും അങ്ങനെ തേനിന് ധാരാളം സവിശേഷതകളുമുണ്ട്.എന്നാൽ ഇന്ന് പ്രകൃതിദത്തമായ തേനിനു പകരം കൃത്രിമമായതാണ് എങ്ങും ലഭിക്കുന്നത്.
ഇതിൽനിന്നും വളരെയധികം വരുമാനമുണ്ടാക്കാമെന്ന് അറിഞ്ഞുകൊണ്ട് ധാരാളം വ്യാജവിൽപനയും നടക്കുന്നുണ്ട്. ധാരാളമാളുകളാണ് ഇന്ന് തേൻ വിൽപ്പനയ്ക്ക് മുൻപോട്ടു വരുന്നത്. സ്വന്തമായി കുറച്ചു സ്ഥലവും അല്പം നേരവും ഇതിനുവേണ്ടി ചെലവഴിക്കുകയാണെങ്കിൽ ഗുണമേന്മയേറിയ തേൻ നമുക്കുതന്നെ കൃഷി ചെയ്തെടുക്കാവുന്നതാണ്.
തേനിന് പലവിധത്തിലുള്ള ഉപയോഗങ്ങൾ ഉള്ളതുകൊണ്ട്തന്നെ വിപണിയിൽ നല്ല വിലയും ഇതിനു ലഭിക്കും. യുവാക്കൾക്ക് വളരെയധികം ശോഭിക്കാൻ സാധിക്കുന്ന ഒരു മേഖലയാണ് തേനീച്ച കൃഷി. കൂടാതെ ഫ്രഷ് തേൻ നൽകാൻ സാധിക്കുകയാണെങ്കിൽ ഇതിലൂടെ ജനങ്ങളുടെ പിന്തുണ ലഭിച്ച് നമുക്ക് കൂടുതൽ വരുമാനവും ഉണ്ടാക്കാൻ സാധിക്കും.
സ്ഥിര ജോലിയുള്ളവർക്കും ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ് . ദിവസവും കുറച്ചുസമയം ഇതിനായി മാറ്റി വയ്ക്കുകയാണെങ്കിൽ തേനീച്ച കൃഷി ചെയ്യാൻ സാധിക്കും. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഒന്നുതന്നെയാണ് ഈ കൃഷി രീതി. അതിനാൽ ഈ ലോക്ഡൗൺ കാലത്ത് ഇതിലൂടെ നമുക്ക് നല്ല വരുമാനമുണ്ടാക്കാൻ ശ്രമിക്കാം .തേനീച്ച വളർത്തലിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.