വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ്.അത് കൊണ്ട് തന്നെ വീട് വെക്കുന്ന കാര്യത്തിൽ മലായളികൾ മുൻപന്തിയിൽ ആണ്.വിദേശത്തു ഒക്കെ അവനവനു ആവശ്യമുള്ള വലിപ്പത്തിൽ വീട് വെക്കുമ്പോൾ നമ്മൾ മലയാളികൾ മറ്റുള്ളവരെ കാണിക്കുവാൻ ആവശ്യമില്ലേലും വലിപ്പത്തിൽ ആഢംഭരമായി ആണ് വീട് വെക്കുന്നത്.ഇന്നത്തെ കാലത്ത് വീട് വെക്കുക എന്നത് കടുത്ത സാമ്പത്തിക ബാധ്യത ആണ്.മിക്കവരും ഹോം ലോണിനെ ആശ്രയിച്ചു തന്നെ ആണ് വീട് വെക്കുന്നത്.പണിക്കൂലിയും അത് പോലെ തന്നെ വീട്ടിലേക്ക് ഇലക്ട്രിക്കൽ ,അടുക്കള ,ബാത്രൂം ഫിറ്റിങ്‌സിന് ഒക്കെ ആണ് ചിലവ് കൂടുതൽ.പണിക്കൂലി എന്തായാലും കൊടുത്തേ പറ്റൂ.എന്നാൽ ഉപകരണങ്ങളും ഫിറ്റിങ്ങ്സും ഒക്കെ നമുക്ക് വിലകുറഞ്ഞ സ്ഥലങ്ങളിൽ നിന്നും വാങ്ങുക വഴി ലക്ഷങ്ങൾ തന്നെ ലാഭിക്കുവാനായി സാധിക്കും.
നമ്മുടെ കേരള തമിഴ്നാട് ബോർഡറിൽ ഉള്ള സ്ഥലമായ കോയമ്പത്തൂർ പോയാൽ നമുക്ക മികച്ച വിലകുറവിൽ ഇലക്ട്രിക്ക് ,കിച്ചൻ ,ബാത്രൂം ഫിറ്റിങ്ങ്സുകൾ വാങ്ങുവാനായി സാധിക്കും.ബൾക്ക് ആയി വാങ്ങുന്നത് കൊണ്ട് തന്നെ ഈ ഇനത്തിൽ നമുക്ക് നല്ലൊരു തുക വില കിഴിവും നേടാം.എന്നാൽ ഇതിനു വേണ്ടി ഒരു ദിവസം ചിലവഴിക്കേണ്ടി വരും.കോയമ്പത്തൂർ പോകണം പല പല കടകളിൽ കേറി വിലകുറവ് നോക്കി വാങ്ങണം.ഇത് തന്നെ ആണ് പലരെയും ഈ ഒരു ഓപ്‌ഷനിൽ നിന്നും പിന്തിരിപ്പിക്കുന്നത്.നേരാണ് ഒന്ന് മിനക്കെടണം.പക്ഷെ ഇതിലൂടെ വലിയൊരു തുക നമുക്ക് സെവ് ചെയ്യുവാനായി സാധിക്കും എന്നതാണ് വസ്തുത.എന്തായാലും കൂടുതൽ അറിയുവാൻ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ.