Advertisement

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പാല് കാച്ച് കത്ത് വ്യാജമെന്ന് പാരഗൺ

Advertisement

കേരളത്തിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ശൃംഖലകളിൽ ഒന്നായപാരഗൺ റസ്റ്ററൻറ് & കാറ്ററിംഗിന്റെപുതിയ ഹോട്ടൽ തിരുവന്തപുരത്ത് കേശവദാസപുരത്ത് ഒരുങ്ങുന്നു എന്ന നിലയിൽ തലസ്ഥാനത്തെ വിവിധ ഫുഡ് ഗ്രൂപ്പുകളിൽ സന്ദേശം പരക്കുകയുണ്ടായി.

സംഗതി ഉള്ളതാണ് ; അനന്തപുരിയിലെ ഭക്ഷണ പ്രമികൾക്ക് രുചി വൈവിധ്യമൊരുക്കി പാരഗൺ സംസ്ഥാന തലസ്ഥാനത്തേക്കെത്തുകയാണ്. എന്നാൽ ഭക്ഷണശാലയുടെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് ഒരേ സമയം 50 കാറുകൾ വരെ പാർക്ക് ചെയ്യാൻ കഴിയുന്ന ഈ അതിനൂതന റസ്റ്റോറന്റിന്റെ പാലുകാച്ചൽ കർമ്മം ഫെബ്രുവരി 2 വെള്ളിയാഴ്ച രാവിലെ 9.30 ന് നടക്കുമെന്നാണ് ക്ഷണകത്ത് സഹിതമുള്ള സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണം.

ലുലുമാൾ പോലുള്ള വൻകിട പദ്ധതികൾ തലസ്ഥാനത്തെത്തും മുൻപേ ജനങ്ങളെ തങ്ങളിലേക്ക് ആകർഷിക്കാൻ ഇനിയും ഇത്തരം വമ്പൻ ഭക്ഷ്യവസ്ത്രകൺസ്യൂമർ ഇലക്ട്രോണിക് ബ്രാൻഡുകൾ തിരുവനന്തപുരത്ത് ഉടനെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോഴൊക്കെയും അതിന് മുന്നോടിയായി ഇത്തരം വ്യാജ ക്ഷണക്കത്തുകളും പ്രചരിച്ചേക്കാം ജാഗ്രതൈ!!

എഴുതിയത് :സെയ്ദ് ഷിയാസ് മിർസ 

Advertisement
Advertisement