എന്നും സ്ത്രീകൾക്ക് ഒരു അലങ്കാരമായി കണക്കാക്കുന്ന ഒന്നാണ് മുടി. സ്ത്രീകളും നല്ല കട്ടിയുള്ള മുടിയാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇത് ലഭിക്കാൻ ധാരാളം പൊടിക്കൈകളും, വിപണിയിൽനിന്നു പലതരം ഷാംപുവും ഉപയോഗിച്ച് മതിയായവരായിരിക്കും മിക്കവരും. അത്തരക്കാർക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഷാംപൂവാണ് ഇവിടെ അവതരിപ്പിക്കുന്നത്. പല തരത്തിലുള്ള ഷാംപുകൾ നമ്മൾ പുറത്തുനിന്നും വാങ്ങുന്നെങ്കിലും ചിലർക്ക് മാത്രമാണിത് പ്രയോജനമാകുള്ളൂ. ധാരാളം രാസവസ്തുക്കൾ ചേർത്തുണ്ടാകുന്നതിനാൽ ഒരുപക്ഷേ ഏതെങ്കിലും ഒരു ഘടകം മാത്രമായിരിക്കും ചിലരുടെ മുടി വളരുന്നതിന് സഹായിക്കുന്നത്.
എന്നാൽ മറ്റു ചിലർക്ക് മുടികൊഴിച്ചിൽ,മുടിയുടെ ബലം കുറയൽ,മുടി നരക്കുക എന്നിവയും സംഭവിക്കാറുണ്ട് എന്നതാണ് വാസ്തവം. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കി നല്ല ആരോഗ്യമുള്ള മുടി ലഭിക്കുന്നതിന് നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കുന്നതിനു ഈ ഷാംപൂ സഹായിക്കും. ചുരുങ്ങിയത് ആഴ്ചയിലൊരിക്കലെങ്കിലും മുടി ഷാംപൂ ഉപയോഗിച്ച് കഴുകണം. പലതരത്തിൽ മുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലങ്ങൾ കളയാനും അതിലൂടെ മുടിയുടെ ബലം നല്ലപോലെ വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും. അതിനായി പ്രകൃതിദത്തമായ രീതിയിൽ തന്നെ നമുക്കിത് നിർമ്മിക്കാം. ഇത് ഉണ്ടാക്കുന്നതിന് ഏറ്റവും പ്രധാനമായി വേണ്ട ഒന്നാണ് ചെമ്പരത്തി പൂവ്. ഒട്ടുമിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ചെമ്പരത്തിക്ക് വളരെയേറെ ഔഷധഗുണങ്ങളുണ്ട്. ഇതിന്റെ നിർമ്മാണരീതി താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്. പ്രായഭേദമെന്യേ ആർക്കുവേണമെങ്കിലും ഉപയോഗിക്കാവുന്നതാണിത്. നല്ല കട്ടിയുള്ള കറുത്ത മുടി ലഭിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും.