Advertisement

വെറുംവയറ്റില്‍ എള്ളും തേനും 1 മാസം കഴിയ്ക്കൂ

Advertisement

എള്ളുണ്ടയും എള്ളു പായസവുമെല്ലാം നമുക്കു പലര്‍ക്കും ഏറെ ഇഷ്ടമുള്ള വിഭവങ്ങളാണ്. എള്ള് പല ഭക്ഷണത്തിലും ചേര്‍ക്കുകയും ചെയ്യും.

സ്വാദിനേക്കാള്‍ കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് എള്ള്. പല പോഷകങ്ങളുടേയും കലവറ. പല രോഗങ്ങള്‍ക്കും പരിഹാരമായി പല രൂപത്തിലും ഇതുപയോഗിയ്ക്കാം.

ഇതിലെ ലിഗ്നിന്‍ പോലുള്ള ഘടകങ്ങള്‍ ക്യാന്‍സറിനെ തടുക്കാന്‍ ഏറെ നല്ലതാണ്. ദിവസവും എള്ളു കഴിയ്ക്കുന്നതും ഇതിട്ടു തിളപ്പിയ്ക്കുന്ന വെള്ളം കുടിയ്ക്കുന്നതുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

വെറുംവയറ്റില്‍ ദിവസവും ഒരു സ്പൂണ്‍ എള്ളു കഴിച്ചു നോക്കൂ, ഇത് നിങ്ങളുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്നറിയൂ, എള്ളും തേനും ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇത് പല ആരോഗ്യഗുണങ്ങളും നല്‍കും.

വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്. തേന്‍ വയറിലെ ലൈനിംഗിന് നല്ലതാണ്. എള്ള് വയറ്റിലെ അള്‍സറിനുള്ള പരിഹാരവും.

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ് എള്ളും തേനും.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണിത്. എള്ള് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിന്. തേന്‍ പഞ്ചസാരയ്ക്കു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നും.

കിഡ്‌നിയ്ക്കും തേന്‍-എള്ള് മിശ്രിതം നല്ലതാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ തടയാന്‍ സഹായകമാണ്.

എല്ലിന്റെ ആരോഗ്യത്തിന് എള്ള് ഏറെ നല്ലതാണ്. കാരണം ഇതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ഏറെ നല്ലത്.

എള്ളില്‍ ധാരാളം ന്യുട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്‌. പ്രോട്ടീന്‍, വൈറ്റമിന്‍ ബി, സി, അമിനോ ആസിഡുകള്‍ എന്നിവ. ഇത്‌ ഗര്‍ഭിണികള്‍ക്ക്‌ ഏറെ നല്ലതാണ്‌.

എള്ളരച്ച് വെണ്ണയും ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിന് ഗുണം ചെയ്യും.

സ്ത്രീകള്‍ ആര്‍ത്തവത്തിനു ഒരാഴ്ച മുന്‍പ് എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ഇല്ലാതാകുംഎള്ളിലെ അയേണ്‍ ആര്‍ത്തവത്തിനും നല്ലതാണ്.

തടി കുറയ്ക്കാനും മോണയുടെയും പല്ലിന്റെയും ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

Advertisement
Advertisement