മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലിലെ അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴി ഇടുന്ന പച്ച കരു ഉള്ള മുട്ട ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.മുൻപും ഇവിടത്തെ കോഴികൾ ഇടുന്ന മുട്ടയ്ക്ക് മഞ്ഞ കരുവിനു പകരം പച്ച കരു ആണ് ഉണ്ടായിരുന്നത്.സോഷ്യൽ മീഡിയയിൽ ചർച്ച ആയതോടെ ആണ് ഇത് കാണാൻ എത്തുന്നവരും കൂടിയത്.അതോടു കൂടി പച്ചക്കരു മുട്ടയുടെ ഡിമാൻഡും വർധിച്ചു വിലയും കൂടി.
നിലവിൽ പല ആവശ്യക്കാരും നേരത്തെ ബുക്ക് ചെയ്തു മുട്ടക്കായി കാത്തിരിക്കുകയാണ്.കൂടുതൽ മുട്ടകൾ വിരിയിക്കാനുള്ള നീക്കത്തിലാണ് ശിഹാബുദ്ധീൻ.നിലവിൽ ഒരു മുട്ടയ്ക്ക് 1000 രൂപയാണ് ഈടാക്കുന്നത്.ഫാമിലെ 20 കോഴികളിൽ 7 കോഴികൾ ആണ് പച്ച കരു ഉള്ള മുട്ട ഇടുന്നത്.
ഗവേഷകർക്കും ഇത് ആശ്ചര്യം ഉണ്ടാക്കുന്ന കാര്യം ആണ്.മുട്ടകൾ പരിശോധനക്കായി കൊണ്ട് പോയി.ഭക്ഷണത്തിലെ വിത്യാസമാകാം പച്ച കരുവിനു കാരണമാകുന്നത് എന്നാണ് വിദഗ്ധ അഭിപ്രായം.