Advertisement
വീഡിയോ

കേരളത്തെ പ്രശംസിച്ച് ദേശീയ മാധ്യമങ്ങള്‍

Advertisement

കേരളം എത്ര മികച്ച രീതിയിൽ ആണ് കൊറോണ വൈറസിനെ നേരിടുന്നത് എന്ന് റിപ്പബ്ലിക് ടീവി ചർച്ചക്കിടെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.അർണബ് ആയിരുന്നു ചർച്ചയിലെ അവതാരകൻ.കോവിഡിനെ പ്രതിരോധിക്കുവാൻ കേരള മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കൈക്കൊള്ളുന്ന നടപടിയെ ആരിഫ് മുഹമ്മദ്ഖാൻ പ്രശംസിച്ചു.

ലോക്ക് ഡൌൺ ആരംഭിച്ചപ്പോഴും കമ്മ്യൂണിറ്റി കിച്ചൻ എന്ന പദ്ധതിയിലൂടെ എല്ലാവർക്കും ഭക്ഷണം എത്തിക്കാൻ കേരളം സ്വീകരിച്ച നടപടികളെയും ആരിഫ് മുഹമ്മദ് ഖാൻ പ്രശംസിച്ചു.റിപബ്ലിക് ചാനൽ കൂടാതെ മറ്റു ദേശീയ മുഖ്യധാരാ മാധ്യമങ്ങളും കേരളത്തെ പ്രശംസിച്ചു രംഗത്തെത്തിയിട്ടുണ്ട്.കേരള മോഡൽ രാജ്യമെങ്ങും നടപ്പാക്കുവാൻ സമയമായി.ഗവർണറിന്റെ മറുപടിക്ക് പിന്നാലെ കേരള മോഡലിനെ അർണാബ് ഗോസ്വാമിയും പ്രശംസിച്ചു ചൊവ്വാഴ്ച രാത്രിയിലെ ചർച്ചയിൽ ആണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.വൺ ഇന്ത്യ മലയാളം തയാറാക്കിയ വീഡിയോ കാണാം.

Advertisement
Advertisement