Advertisement
Categories: Uncategorized

വീഡിയോ കോളും ഓഡിയോ കോളും ഏറ്റവും മികച്ച ക്ലാരിറ്റിയിൽ

Advertisement

വീഡിയോ ഓഡിയോ കോളുകൾ ചെയ്യുവാൻ ഇന്ന് നിലവിൽ ഒട്ടേറെ പ്ലാറ്റ്‌ഫോമുകൾ ഉണ്ട് ,എന്തിനേറെ വാട്സ് ആപ്പ് വഴി വരെ വീഡിയോ ഓഡിയോ കോളുകൾ ചെയ്യാം.അതിനായുള്ള ഗൂഗിളിന്റെ മൊബൈൽ ആപ്പ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.ഗൂഗിൾ duo .ഒരു പക്ഷെ നിങ്ങൾ ഇതിനെ പറ്റി കേട്ടിട്ടുണ്ടാവും .എന്തായാലും ഈ മൊബൈൽ ആപ്പിനെ പറ്റി വിശദമായി മനസ്സിലാക്കാം.

നിലവിൽ ലഭ്യമായതിൽ മികച്ച ക്ലാരിറ്റി നൽകുന്ന ഒരു ഓഡിയോ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോം ആണ് ഗൂഗിളിന്റെ Duo .ഇത് ആൻഡ്രോയിഡിലും ഐ ഫോണിലും ലഭ്യമാണ്.മാത്രമല്ല ഇത് സൗജന്യവുമാണ്.ആൻഡ്രോയിഡിൽ നിന്നും ഐഒഎസ് ലേക്കും തിരിച്ചും കോളുകൾ ചെയ്യാം ,32 ആളുകളുമായി ഒരേ സമയം ഗൂപ്പ് വീഡിയോ കോൾ ചെയ്യാം ,ഫാമിലി മെമ്പേഴ്‌സും ആയി വീഡിയോ കോൾ ചെയ്യുമ്പോൾ ഡൂഡിൽ ആഡ് ചെയ്തു സംഭാഷണം മനോഹരമാക്കാം ,വീഡിയോ കോൾ ചെയ്യുമ്പോൾ തന്നെ സ്ക്രീൻ ഷോട്ട് എടുക്കാം അപ്പോൾ തന്നെ ഷെയർ ചെയ്യാം .

കൂടാതെ ഒരു ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്ഫോം ആയും ഇത് പ്രയോജനപ്പെടുത്താം.ഓഡിയോ ,വീഡിയോ മെസ്സേജുകൾ അയക്കാം , ഇമോജിസ് അയക്കാം ,ടെസ്റ്റ് ചാറ്റ് ചെയ്യാം അങ്ങനെ നമ്മൾ വാട്സ് ആപ്പിൾ ചാറ്റ് ചെയ്യുന്നത് പോലെ ഗൂഗിളിന്റെ Duo ആപ്പിലും ചാറ്റ് ചെയ്യാം.ഈ ആപ്പിന്റെ വലിയ ഒരു പ്രതേകത ലോ ലൈറ്റ് ആണെങ്കിലും നിങ്ങൾക്ക് വളരെ മികവാർന്ന ക്ലാരിറ്റിയിൽ വീഡിയോ കോൾ ചെയ്യാം എന്നതാണ്.മാത്രമല്ല മൊബൈൽ നെറ്റ്വർക്ക് അല്ലെങ്കിൽ ,വൈഫൈ നെറ്റ്വർക്ക് വീക്ക് ആണെങ്കിലും വളരെ മികച്ച ക്ലാരിറ്റി ഈ ആപ്പ് പ്രൊവൈഡ് ചെയ്യുന്നു.

Download

ആപ്ലിക്കേഷൻ ഉപയോഗിച്ച് ലോകത്തെവിടേക്കും പരിധിയില്ലാത്ത വീഡിയോ, വോയ്‌സ് കോളുകൾ ചെയ്യാം, കൂടാതെ 10000 വരെ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകൾ നിർമിക്കാൻ കഴിയും. ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന്, നിങ്ങൾ നിങ്ങളുടെ ഫോൺ നമ്പർ ഉപയോഗിച്ച് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം .ശേഷം ഈ നമ്പറിനെ അടിസ്ഥാനമാക്കി ആണ് ഓഡിയോ വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കുക.

ആപ്ലിക്കേഷന്റെ ഹൈലൈറ്റ്സ് ഇതാണ്

  • സൗജന്യവും പരിധിയില്ലാത്തതുമായ വോയ്‌സ്, വീഡിയോ കോളുകൾ
  • ആപ്ലിക്കേഷൻ പ്രവർത്തിക്കാൻ ഒരു ഇന്റർനെറ്റ് കണക്ഷൻ മാത്രം മതി , യാതൊരു സേവന നിരക്കും ആവശ്യമില്ല.
  • നിങ്ങൾക്ക് ടെക്സ്റ്റുകൾ, ശബ്ദങ്ങൾ, വീഡിയോ ക്ലിപ്പുകൾ, ചിത്രങ്ങൾ എന്നിവ എളുപ്പത്തിൽ അയയ്ക്കാം.
  • 10000 വരെ അംഗങ്ങളെ ഉൾക്കൊള്ളുന്ന സൂപ്പർ ഗ്രൂപ്പുകൾ നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയും
Advertisement
Advertisement