ആഗോള ടെക് ഭീമനായ ഗൂഗിൽ തങ്ങളുടെ ഗൂഗിൽ ‘ഡേ ഡ്രീം വ്യു’ വി ആർ ഇന്ത്യൻ വിപണിയിലെത്തിച്ചു.ഒാസ്ട്രേലിയ, അമേരിക്ക, ബ്രിട്ടൺ,ജർമനി തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ നവംബർ മാസം മുതലേ ലഭ്യമായിരുന്നു.പ്രമുഖ ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഇന്ത്യയിലെ വിൽപ്പന.6499 രൂപയാണ് ഫ്ലിപ്പ്കാർട്ടിലെ വില.
5 ബട്ടണുള്ള ബ്ലൂടൂത്തിൽ പ്രവർത്തിക്കുന്ന കണ്ട്രോളർ ട്രാക്ക് പാടും ഇതിനൊപ്പം ലഭിക്കും.220 mAh ബാറ്ററിയുള്ള ഈ ട്രാക് പാട് 12 മണിക്കൂർ വരെ പ്രവർത്തിക്കും.220 ഗ്രാം മാത്രമാണ് ഈ വി ആറി ന്റെ ഭാരം.ഒരു വർഷ വാറണ്ടിയും ഗൂഗിൽ ഉറപ്പു നൽകുന്നു.
ഗൂഗിൽ പിക്സൽ, പിക്സൽ എക്സ് എൽ, മോട്ടോ Z സാംസംഗ് ഗാലക്സി S8, ഗാലക്സി S8+. എന്നീ ഫോണുകളിഫോണുകളിൽ ഈ വീ ആർ പ്രവർത്തിക്കും.