കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് 5 കോടി രൂപ നൽകിയത് സ്വീകരിച്ചതിനെ വിമർശിച്ചു ഗോകുൽ സുരേഷ്.സർക്കാരിനെന്തിനാണ് ആരാധനാലയങ്ങളുടെ പണം? പള്ളിയുടേയോ മോസ്കിന്‍റേയോ പണം ഗവർമെന്റ് എടുത്തിട്ടുണ്ടോ എന്നും ഗോകുൽ സുരേഷ് ചോദിച്ചു.ഏത് ആരാധനാലയം ആയാലും ഇത് തെറ്റായ കാര്യമാണ് എന്ന് ഗോകുൽ സുരേഷ് ചൂണ്ടി കാട്ടുന്നു.സോഷ്യൽ മീഡിയയിൽ ആണ് ഗോകുൽ സുരേഷ് തന്റെ വിമർശനം പങ്കുവെച്ചത്.
ഗുരുവായൂർ ദേവസ്വം ബോർഡ് അഞ്ചു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിൽ പ്രതിക്ഷേധിച് നേരത്തെ കോൺഗ്രസ്സും ബിജെപിയും രംഗത്തെത്തിയിരുന്നു .കോൺഗ്രസ്സ് ലോക്കൽ കമ്മിറ്റി ഇതിനെതിരെ സമരവും നടത്തിയിരുന്നു.
എന്നാൽ ബഡ്ജറ്റ് കണക്കുകൾ പരിശോധിച്ചാൽ സർക്കാർ കൊടുക്കുകയാണോ കൊണ്ടുപോവുകയാണോ ചെയ്യുന്നത് എന്ന് വ്യകതമാകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ഈ ദുരന്ത കാലത്ത് ചിലർ മത മതവിദ്വേഷം നടത്താൻ ശ്രമിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.