നിരവധി വീടുകളിൽ പല്ലി ശല്യം ധാരാളമായി കണ്ടുവരുന്നുണ്ട് . പല്ലി അഥവാ ഗൗളി എന്നും ഇവയെ വിശേഷിപ്പിക്കാറുണ്ട്. പല്ലിയെ വീടുകളിൽനിന്ന് ഒഴിവാക്കാനായി വിപണിയിൽ ഒട്ടേറെ മരുന്നുകൾ ഗുളിക ,പാനീയം എന്നീ രൂപങ്ങളിൽ സുലഭമാണ് .എന്നാൽ ഇവയിലൂടെ വിഷാംശം പലവിധ രൂപങ്ങളിൽ നമ്മിലേക്ക് എത്തിചേരുന്നു.കുട്ടികൾ മുതൽ വയോധികർക്കുൾപ്പെടെ ഇവ ദോഷകരമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് അടുക്കളയിലും മേശകളിലും വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളിൽ പല്ലിവന്ന് അരിച്ചാൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്.
പല്ലിയുമായി സംബന്ധിച്ച് നിരവധി രസകരവും കൗതുകകരവുമായ വിശ്വാസങ്ങളും നാം കേൾക്കാറുണ്ട്. ഇവയെ സംബന്ധിച്ച പ്രവചനത്തെ ഗൗളിശാസ്ത്രം എന്ന് കേരളത്തിൽ അറിയപ്പെടുന്നു. പല്ലി ചുമരിൽ നിന്ന് താഴേക്ക് വീഴുന്നതും ,ചിലക്കൽ തുടങ്ങിയവ ശുഭസൂചനയായും ദുസൂചനയുടെ ലക്ഷണമായി പഴമക്കാർ പറയുന്നത് ഇന്നും ശീലമായി തുടരുന്നുണ്ട്. എന്നിരുന്നാലും പല്ലിയെ തുരത്താൻ നിരന്തരമായി പൊടിക്കൈകൾ പരീക്ഷിച്ച് പരാജയപ്പെട്ടവർക്കായി ഒരുഗ്രൻ വിദ്യ ഇതാ.
ഔഷധഗുണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന പനിക്കൂർകയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്ന ചെടി. ഇവയുടെ ഇല ചെറിയ കഷ്ണങ്ങളായി നുള്ളിയെടുത്ത് പല്ലിയെ കാണാറുള്ള ചുമരിൻ്റെ ഭാഗങ്ങളിൽ നിക്ഷേപിക്കുക. ഇവയുടെ ഗന്ധംമൂലം പല്ലിശല്യം എന്നെന്നേക്കുമായി ഒഴിവാക്കാവുന്നതാണ്. പാത്രങ്ങളിലോ മറ്റുമായി പല്ലി പറ്റിപ്പിടിച്ചിരിക്കുന്നയാണെങ്കിൽ, ഒരു സ്പ്രേ ബോട്ടിലിൽ നല്ല തണുത്ത വെള്ളം പല്ലിയുടെ മുകളിലേക്ക് സ്പ്രേ ചെയ്തു കൊടുത്താൽ മതി,പല്ലി ശല്യം ഒഴിവാക്കാൻ. താഴെ കാണുന്ന വീഡിയോയിൽ പല്ലിയെ തുരുത്തുന്നതിനുള്ള വിവരണങ്ങൾ വിശദമായി കണ്ടു നോക്കാം.