ഇന്ത്യയിൽ ലഭിക്കുന്ന മികച്ച ഇന്ധന ക്ഷമതയുള്ള 5 ബൈക്കുകൾ.
ഇന്ത്യന്‍ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഇരു ചക്ര വിഭാഗമാണ് 100 cc 110 cc എഞ്ചിൻ കരുത്തുള്ളവ.
മികച്ച ഇന്ധന ക്ഷമതയും കുറഞ്ഞ മേൻറ്റനൻസും കുറഞ്ഞ വിലയുമാണ് ഉപഭോക്താക്കളെ ഈ വിഭാത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.ഗ്രാമപ്രദേശങ്ങളിൽ ചെറുകിട ചരക്കു നീക്കങ്ങൾക്കും ഇത്തരത്തിലുള്ള വാഹനങ്ങളേയാണ് ഉപയോഗിക്കുന്നത്.ഹോണ്ട മോട്ടോർ സൈക്കിൽ ആൻഡ് സ്കൂട്ടർ ഇന്ത്യ, ഹീറോ മോട്ടോർ കോർപ്പ്,ബജാജ്, ടീ വി എസ് എന്നിവയാണ് മികച്ച ഇന്ധന ക്ഷമതയുള്ള പ്രധാന ഇരുചക്ര വാഹന നിർമാതാക്കൾ. ഇരു ചക്രവാഹന നിർമാണ കമ്പനികൾ നൽകുന്നതും ARAI (ആട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ) യുടെ കണക്കനുസിച്ചും മികച്ച ഇന്ധന ക്ഷമത ലഭിക്കുന്ന ഇരുചക്ര വാഹനങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
>>ഇന്ത്യയിൽ ലഭിക്കുന്ന ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോള്‍ കാറുകള്‍
1,ബജാജ് പ്ലാറ്റ്ന കംഫർടെക്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന വാഹാനമാണിത്. 104 കിലോമീറ്ററാണ് ഇതിന്റെ മൈലേജ്.43,000 രൂ പ വില വരുന്ന ഈ ബൈക്കിന് 102 cc യുടെ DTSi എഞ്ചിനാണുള്ളത്.7500 ആർ പി എമ്മിൽ 8.1 ബി എച്ച് പി പവർ ഈ വാഹനം നൽകുന്നു.5000 ആർ പി എമ്മിൽ 8.6 എൻ എം ടോർക്കുമാണ് ഈ വാഹനത്തിന്റെ കരുത്ത്.
2,ഹീറോ സ്പ്ലെൻഡർ ഐ സ്മാർട്ട് .
ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കായ സ്പ്ലെൻഡറിന്റെ അഡ്വാൻസഡ് മോഡലാണ് ഐ സ്മാർട്ട്.102.5കിലോമീറ്ററാണ് ഈ വാഹനത്തിന്റെ മൈലേജ്. ഒറ്റ സിലണ്ടർ 97cc യാണ് ഈ വാഹനത്തിന്റെ എഞ്ചിൻ.7.6 ബി എച്ച് പി പവർ 7500 ആർ പി എമ്മിലും.8 എൻ എം ടോർക്ക് 4500 ആർ പി എമ്മിലും ലഭോക്കുന്നു.51,100 രൂപ മുതൽ ലഭ്യമാവും.
3,ബജാജ് CT 100.
ഇന്ത്യയിൽ കൂടുതല്‍ ഇന്ധന ക്ഷമത വാഗ്ദാനം ചെയ്യുന്ന ബജാജിന്റെ ബൈക്കാണ് CT 100. 99.1 Km/L ആണ് ഈ വാഹനത്തിന്റെ മൈലേജ്. ഈ മോഡൽ പ്രധാനമായും ഗ്രാമ പ്രദേശങ്ങളിലാണ് വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്.
CT 100 ,CT 100B എന്നീ രണ്ടു വേരിയന്റുകളിലാണ് വിപണിലെത്തിയത്. CT 100B ക്ക് സാധാരണ മോഡലായ CT 100 നെ അപേക്ഷിച്ച് 4000 രൂപ കുറവാണ്.
ഒറ്റ സിലണ്ടൻ 99cc യുടേതാണ് എഞ്ചിൻ,8.08 ബി എച്ച് പി പവർ7500 ആർ പി എമ്മിൽ ലഭിക്കും.
8.05 എൻ എം ടോർക്ക് 4500 ആർ പി എമ്മിൽ ലഭിക്കും. നാല് സ്പീഡ് ഗിയർ ബോക്സുള്ള CT 100ന് 108 കിലോയാണ് ഭാരം
35,389 രൂപ മുതൽ ലഭ്യമാണ്.
4.ബജാജ് പ്ലാറ്റ്ന 100ES.
പുതു തലമുറ പ്ലാറ്റ്നാക്ക് മികച്ച ഇന്ധന ക്ഷമതയാണ് കമ്പനി പറയുന്നത്. 96.9 കിലോ മീറ്ററാണ് പ്ലാറ്റ്നയുടെ മൈലേജ്.താഴ് ഭാഗത്ത് കറുപ്പിന്റെ ഫിനിഷാണ് നൽകിയിരിക്കുന്നത്.ഒപ്പം അലോയി വീലുകളും സ്പോർട്ടി ലുക്ക് നൽകിയിരിക്കുന്നു.102 cc യുടെ DTSi എഞ്ചിനാണ് ഈ വാഹനത്തിന്റ കരുത്ത്. 8.1 ബി എച്ച് പി പവർ 7500 ആർ പി എമ്മിലും 8.6 എൻ എം ടോർക്ക് 5000ആർ പി എമ്മിലും ലഭിക്കുന്നു. 44,500 രൂപയാണ് പ്ലാറ്റ്നയുടെ വില.48,000 രൂപ മുതലാണ് വില.
5, ഹീറോ സ്പ്ലെൻഡർ പ്രൊ.
ഹീറോ സ്പ്ലെൻഡറിന്റെ മറ്റൊരു പുതു തലമുറ മോഡലാണ് സ്പ്ലെൻഡർ പ്രൊ.93.21 kmpl ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധന ക്ഷമത. 97 cc യുടെ ഒറ്റ സിലണ്ടറിന്റേതാണ് എഞ്ചിൻ.8.2ബി എച്ച് പി പവർ 8000 ആർ പി എമ്മിലും 8.05 എൻ എം ടോർക്ക് 5000 ആർ പി എമ്മിലും ലഭിക്കുന്നു.
>>ജിയോ ഇഫക്ട്; 396 രൂപക്ക് 70 GB ഡേറ്റയുമായി ഐഡിയ