ലോകത്ത് വ്യാപകമായി പടർന്നു കൊണ്ടിരിക്കുകയും ഭീതി ജനിപ്പിക്കുന്നതുമായ കോവിഡ് 19 കണ്ടെത്തുന്നതിന് കേന്ദ്രം
നിർദേശിക്കുന്ന ആരോഗ്യ സേതു ആപ്പിൽ സുരക്ഷാവീഴ്ചയുണ്ടായി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. എന്നാൽ ഈ ആരോപണത്തിനെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുന്ന ഈ അവസരത്തിലാണ് ഇതിനെ ശരിവെച്ച് ഫ്രഞ്ച് സൈബർ ഹാക്കർ ഇല്ലിയാട്ട് ആൽഡേർസൺ എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ജനങ്ങളുടെയെല്ലാം പ്രധാനപ്പെട്ട വിവരങ്ങളെല്ലാം തന്നെ ഇതിലൂടെ പുറത്താകാനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മൊബൈൽ ആപ്ലിക്കേഷന്റെ പൂർണമായ ഉത്തരവാദിത്വം കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത് സ്വകാര്യകമ്പനികൾക്ക് ആയതിനാൽ, ഇത് പൊതുജനങ്ങളുടെ തന്നെ സ്വകാര്യ വിവരങ്ങൾ നിരീക്ഷിക്കുന്നതിനും പുറത്താകുന്നത്തിനും കാരണമാകാം എന്നും രാഹുൽഗാന്ധി ഉന്നയിച്ചു.
പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമുള്ള നടപടികള്‍ അറിയാം |
ഓരോ ദിവസവും പുതിയ ആരോപണങ്ങളുമായി രാഹുൽഗാന്ധി ഗാന്ധി മുന്നോട്ടുവരുകയാണ് എന്നായിരുന്നു കേന്ദ്ര നിയമ ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം ശരി വെച്ചിരിക്കുകയാണ് ഫ്രഞ്ച് ഹാക്കറുടെ വാക്കുകൾ.ഇതേത്തുടർന്ന് കേന്ദ്രം മറുപടി പറഞ്ഞിരിക്കുന്നത് സർവറിലുള്ള ജനങ്ങളുടെ വിവരങ്ങൾ എല്ലാം സുരക്ഷിതമായിരിക്കുന്നു എന്ന് തന്നെയാണ് .ഓരോ വ്യക്തിയുടെയും സ്വകാര്യത ഇതിലൂടെ പുറത്താകുകയില്ലയെന്നും കേന്ദ്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.