ഉദയംപേരൂർ അരയശ്ശേരിൽ ശ്രീ ധർമശാസ്താ ക്ഷേത്ര അധികാരികൾ ആണ് മാതൃകപരമായ ഈ പ്രവർത്തി ചെയ്തത്.കൊറോണ കാരണം ഉദയംപേരൂർ അരയശ്ശേരിൽ ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവം മാറ്റിവെച്ചു.തുടർന്ന് അതിനായി കരുതിവെച്ച പണം കൊണ്ട് മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അരി ഉൾപ്പടെ ഉള്ള അവശ്യ സാധങ്ങൾ വാങ്ങി നൽകി.
ഈ വ്യാഴാഴ്ച ആണ് ക്ഷേത്രത്തിൽ ഉത്സവം നടക്കേണ്ടിയിരുന്നത്.എന്നാൽ കൊറോണ മൂലം നടത്തുവാൻ സാധിക്കാത്ത അവസ്ഥ വരുകയായിരുന്നു.രണ്ട് ലക്ഷത്തിൽ അധികം രൂപ ക്ഷേത്ര കമ്മിറ്റി ഇതിനായി ചിലവഴിച്ചു.10 കിലോ അരി, കടല, പഞ്ചസാര, തേയില എന്നിവയാണ് മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങൾക്കായി ക്ഷേത്ര കമ്മിറ്റി നൽകിയത്.ഏകദേശം നാന്നൂറോളം കുടുംബങ്ങൾക്ക് ഇതിലൂടെ സഹായം എത്തിക്കുവാൻ ക്ഷേത്ര കമ്മിറ്റിക്ക് സാധിച്ചു.
Image courtesy: mathrubhumi
Also Read: സ്ത്രീകളുടെ ജൻധൻ അക്കൗണ്ടുകളിൽ 500 രൂപ