ഒരു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ എല്ലാവരുടെയും ശ്രദ്ധ വീട് എങ്ങനെ വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നുവെന്നതാണ്. വീടിൻ്റെ ഇൻ്റീരിയറും, ഡെക്കറേഷനും പ്രാധാന്യം നൽകുന്നതുപോലെതന്നെ പ്രധാനമാണ് ഫ്ലോറിങ്ങും. ഇന്നത്തെ കാലഘട്ടത്തിൽ കൂടുതലായും വീടുകളിൽ കണ്ടുവരുന്നത് ഗ്രാനൈറ്റ്,മാർബിൾ അഥവാ ടൈലുകൾ പതിപ്പിച്ചിരിക്കുന്നതാണ്. അതിനാൽ പൊടിപടലങ്ങൾ പറ്റിപിടിച്ചാൽ അവ ശ്രദ്ധയിൽപ്പെടാൻ എളുപ്പമാണ്. എത്ര വൃത്തിയാക്കി സൂക്ഷിച്ചാലും പൊടിപടലങ്ങൾ പറ്റിപ്പിടിച്ചിരുന്നാൽ കറ വീഴാനും സാധ്യതയേറെയാണ് .
കടുത്തനിറത്തിലുള്ള ഫ്ലോറിങ്ങിനെ അപേക്ഷിച്ചുനോക്കുമ്പോൾ ഇളംനിറത്തിലുള്ള ഫ്ലോറിങ്ങ് നൽകുകയാണെങ്കിൽ ബുദ്ധിമുട്ടേറെയാണ്. പലസ്ഥലങ്ങളിലും നാം വെള്ളനിറത്തിലുള്ള ഫ്ലോറിങ്ങായിരിക്കും കണ്ടിട്ടുണ്ടാവുക. ഇവയിൽ കറ പറ്റിപിടിച്ചാൽ സ്ഥിതി എന്തായിരിക്കും. അല്ലേ? നിലവിലെ ജീവിതസാഹചര്യം അനുസരിച്ച് എന്നും വീട് അടിച്ചുവാരി തുടച്ച് വൃത്തിയാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്. അതിനാൽ രണ്ടു ദിവസം കൂടുമ്പോഴോ ആഴ്ചയിൽ ഒരു തവണയോ മാത്രമായിരിക്കും വീടുകളായാലും ഫ്ലാറ്റുകളായാലും തുടച്ച് വൃത്തിയാക്കുന്നത് . അതിലെ പ്രായോഗിക വെല്ലുവിളിയെന്തെന്നാൽ ഇത്ര ദിവസംകൊണ്ട് പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപടലങ്ങൾ നീക്കംചെയ്യുവാനും, ടൈലുകളുടെ
ഇടയിൽവരുന്ന കറുത്ത നിറത്തിലുള്ള പാടുകൾ മാറ്റുന്നതിനും പ്രയാസമേറെയാണ്.
വീടുകളിലും ,ഓഫീസുകളിലും, ഫ്ലാറ്റുകളിലും തറ പുതിയത്പോലെ തിളങ്ങുന്നതിനുവേണ്ടി നാം തുടയ്ക്കാനുപയോഗിക്കുന്ന വെള്ളത്തിൽ ചില നുറുങ്ങു വിദ്യകൾ ഉപയോഗിച്ചാൽ മതിയാകും. ഈ മിശ്രിതം തയ്യാറാക്കുന്നതിനുവേണ്ടി നമുക്കാവശ്യമായത് രണ്ടു വസ്തുക്കളാണ് .
1 -സോഡാ പൊടി
2- ദ്രാവകരൂപത്തിലുള്ള ഏതെങ്കിലും ഒരു ഡിഷ് വാഷ് .
ഈ രണ്ടു വസ്തുക്കളും കൃത്യമായ അളവിൽ എടുത്തതിനുശേഷം മിശ്രിതമാക്കി വെള്ളത്തിൽ ചേർത്ത് തറ തുടയ്ക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്. സോഡാപ്പൊടിയും ഡിഷ് വാഷും എടുക്കേണ്ട അളവുകളും, വെള്ളം എത്രയെടുക്കണമെന്നതും താഴെ കാണുന്ന വീഡിയോയിൽ നോക്കി കൃത്യമായി ഈ മിശ്രിതം തയ്യാറാക്കാവുന്നതാണ്.