നൗഷാദ് എന്ന വ്യക്തിയെ അങ്ങനെ പെട്ടെന്ന് മലയാളികൾ മറക്കുവാനിടയില്ല.പ്രളയകാലത്ത് ജനങ്ങളെ അകമഴിഞ്ഞ് സഹായിച്ച ഒരു മനുഷ്യസ്‌നേഹി.ഇപ്പോൾ ഇതാ കോവിഡ് കാലത്തും തെരുവിലെ വിശക്കുന്നവർക്ക് ഭക്ഷണവുമായി എത്തിയിരിക്കുന്നു.
തെരുവിൽ വിശന്നിരിക്കുന്നവർക്ക് സുഹൃത്തിൻ്റെ വാഹനത്തിൽ പൊതിച്ചോറുമായെത്തി നൂറോളം പേരുടെ വിശപ്പടക്കി. എറണാകുളം ബ്രോഡ് വേ തെരുവിൽ കച്ചവടം നടത്തുന്ന നൗഷാദ് തുടന്നുള്ള ദിവസങ്ങളിലും വിശക്കുന്നവർക്ക് ഭക്ഷണവുമായി എത്തും.
നൗഷാദ് ഭക്ഷണ വിതരണം നടത്തിയത് കൊച്ചി നഗരത്തിലാണ് .പ്രളയ കാലത്ത് മത്സ്യത്തൊഴിലാളികളും നിപ്പാ കാലത്ത് ആരോഗ്യപ്രവര്‍ത്തകരും നടത്തിയ സേവനങ്ങള്‍ മറക്കാനാവാത്തതാണ്. അത്തരത്തിൽ ഉള്ള രക്ഷകർ ഈ കൊവിഡ് കാലത്തുമുണ്ട്.