യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുംതന്നെ ഉണ്ടായിരിക്കുകയില്ല. വിവിധ മാർഗങ്ങളിലൂടെ യാത്ര ചെയ്യുന്നവരാണ് നാം. ദീർഘദൂര യാത്രകൾ കൂടുതൽ സുഗമമാക്കാൻ ഇന്നെല്ലാവരും തിരഞ്ഞെടുക്കുന്നത് വിമാനയാത്രയാണ്. എന്നാൽ വിമാനക്കമ്പനികൾ യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യാത്രക്കാരെ അറിയിക്കാത്തതിനാൽ അവർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്.അത്തരം സന്ദർഭത്തിൽ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു മൊബൈൽ ആപ്പ് പരിചയപ്പെടാം.
ഫ്ലൈറ്റ് ട്രേഡർ 24 ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രം ലഭിക്കുന്ന ഒരു ആപ്ലിക്കേഷനാണ്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്ലിക്കേഷൻ ഒരു ഫ്‌ളൈറ്റ് യാത്രയെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും നൽകും. അന്താരാഷ്ട്രതലത്തിൽ ഉപയോഗിക്കുന്ന ഈ ആപ്പ് നൂറ്റിയമ്പതോളം രാജ്യങ്ങളിൽ പ്രചാരത്തിലുണ്ട്. സ്റ്റോറിൽ നിന്നും സൗജന്യമായി ഈ ആപ്പ് ഡൌൺലോഡ് ചെയ്യാം.
ഫ്ലൈറ്റ് ട്രേഡർ 24ന്റെ സവിശേഷതകൾ താഴെ പറയുന്നു:
യാത്ര ചെയ്യുന്ന റൂട്ട്,വിമാനത്തിൻ്റെ പുറപ്പെടുന്നതും, എത്തിച്ചേരുന്നതുമായ സമയം. വിമാനത്തിൻ്റെ വേഗതയും ഉയരവും, വിമാനം എവിടെ എത്തി എന്നിങ്ങനെയുള്ള ഒട്ടേറെ വിവരങ്ങൾ നമുക്ക് ഈ ആപ്പിലൂടെ ലഭിക്കുന്നു.ആപ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഡൌൺലോഡ് ചെയ്യാം.
ഇരുപതിനായിരം ഗ്രൗണ്ട് സ്റ്റേഷനുകളിലായാണ് ലോകത്തിൻ്റെ പല ഭാഗത്ത് ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. സൗജന്യ വേർഷനിൽ നമുക്ക് ലഭിക്കുന്ന വിവരങ്ങൾ പരിമിതം ആയിരിക്കും,കൂടുതൽ വിവരങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി പെയ്ഡ് വേർഷൻ വാങ്ങേണ്ടതായുണ്ട്.