മലയാളികൾക്ക് ചോറിന് മീനുണ്ടെങ്കിൽ ഒരു പ്രത്യേക സന്തോഷമാണ്. മീൻ കറിയായും, പൊരിച്ചും ,വറുത്തും ,ഗ്രില്ല് ചെയ്തുമെല്ലാം ഇപ്പോൾ ലഭ്യമാണ്.ലോക്ഡൗൺ സാഹചര്യം മുന്നിൽ വന്നതോടുകൂടി വീടുകളിൽ അടുക്കള പരീക്ഷണശാലകളായി. മത്സ്യബന്ധനം ഈസമയത്ത് നിരോധിച്ചതിനാൽ കായൽ മീനുകൾക്കും ,പുഴ മീനുകൾക്കും, വീടുകളിൽ മീൻകൃഷി ചെയ്യുന്നവർക്കും നല്ലകാലം വരവായി .എന്നാൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാകാത്തതിനാൽ മാർക്കറ്റിൽ ഒരുതവണ പോയാൽതന്നെ അധികംഅളവിൽ എല്ലാസാധനങ്ങളും വാങ്ങാൻ എല്ലാവരും നിർബന്ധിതരായി.
പച്ചക്കറികൾ എന്നപോലെതന്നെ മാംസാഹാരങ്ങളും അധികമായി വാങ്ങിവെച്ചാൽ ഉണ്ടാകുന്ന പാഴായിപോകൽ എല്ലാവർക്കും ഒരു തലവേദനയായി .ഇറച്ചികൾക്ക് വില അധികമായതും എല്ലാവർക്കും ബുദ്ധിമുട്ടിന് ഇടയാക്കി. അതിനാൽ മീൻ വിഭവങ്ങൾ എല്ലാവരും അധികമായി തയ്യാറാക്കാൻ ശ്രമിച്ചുതുടങ്ങി .പക്ഷേ ഒറ്റതവണകൊണ്ട് വാങ്ങി സൂക്ഷിക്കുകയെന്ന ആശങ്ക പലർക്കുമുണ്ട് .ഇതിനൊരു കിടിലൻ വിദ്യയുമായാണ് വന്നിരിക്കുന്നത്. രണ്ടോ മൂന്നോ കിലോ മീൻ കൂടുതൽ അളവിൽ വാങ്ങിച്ചാലും നമുക്ക് ഇതേ രീതിയിൽ സൂക്ഷിച്ചുവെച്ചാൽ കുറേക്കാലത്തേക്ക് ഫ്രഷായി തന്നെ മീൻ വെക്കാവുന്നതാണ്.
ഈ വിദ്യ ചെയ്യുന്നതിനുവേണ്ടി ആദ്യം വാങ്ങിച്ചുവെച്ചിരിക്കുന്ന മീൻ കഴുകി കഷ്ണങ്ങളാക്കുക. ഇപ്രകാരം ചെയ്യുന്നത് വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ അടുത്തതവണ ഉപയോഗിക്കുമ്പോൾ വീണ്ടും കഴുകി അതിൻ്റെ ഫ്രഷ്നസ്സ് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്. അതിനുശേഷം വായു സഞ്ചാരം ഇല്ലാത്ത ചെപ്പുകൾ അഥവാ കണ്ടെയ്നറുകൾ എടുക്കുക .ഓരോപ്രാവശ്യം ഉപയോഗിക്കേണ്ട മീൻ കഷണങ്ങൾ വിവിധ പാത്രങ്ങളിൽ നിറയ്ക്കുക .പ്രത്യേകം ശ്രദ്ധിക്കേണ്ടത് പാത്രങ്ങളിൽ മീൻ കുത്തിനിറയ്ക്കാൻ പാടില്ല. അരഭാഗം മുതൽ മുക്കാൽ ഭാഗംവരെ നിറയ്ക്കാൻ പാടുകയുള്ളൂ. ഇതിലേക്ക് മീൻ മുങ്ങികിടക്കുംവിധം വെള്ളം ഒഴിക്കുക, ശേഷം ചെപ്പുകൾ വായു കടക്കാത്തവിധം അടച്ചുവെയ്ക്കുക. ഈ കണ്ടെയ്നറുകൾ ഫ്രിഡ്ജിൻ്റെ ഫ്രീസറിലാണ് നാം സൂക്ഷിക്കേണ്ടത്. ഫ്രീസറിൽ സൂക്ഷിച്ചില്ലെങ്കിൽ മീൻ കേട് വരാൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ ആവശ്യാനുസരണം മീൻ വിഭവം ഉണ്ടാക്കുമ്പോൾ എടുത്ത് ഉപയോഗിക്കാവുന്നതാണ്.
video credit: Dona kitchen