Advertisement
വാർത്ത

തിരഞ്ഞെടുപ്പിനിടെ കൂട്ടം ചേർന്ന് പീഡിപ്പിച്ചു .ബിജെപി MLA ക്കെതിരെ FIR

Advertisement

2017 ൽ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് ഒരു മാസത്തോളം തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഒരു സ്ത്രീ നൽകിയ പരാതിയിൽ ബിജെപി എംഎൽഎ രവീന്ദ്ര നാഥ് ത്രിപാഠിക്കും മറ്റ് ആറ് പേർക്കുമെതിരെ ബുധനാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ഫെബ്രുവരി 10 നാണ് 40 കാരിയായ യുവതി പരാതി നൽകിയത്.2017 ൽ ഭാദോഹിയിൽ നിന്നുള്ള എം‌എൽ‌എ ത്രിപാഠിയും ആറ് കൂട്ടാളികളും യുവതിയെ ഒരു മാസത്തോളം ഒരു ഹോട്ടലിൽ പാർപ്പിക്കുകയും തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് ആണ് യുവതിയുടെ പരാതി എന്ന് പോലീസ് സൂപ്രണ്ട് (എസ്പി) രാം ബദാൻ സിംഗ് പറഞ്ഞു.

താൻ ഗർഭിണിയാണെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കപ്പെട്ടു എന്നും യുവതി ആരോപിച്ചു.ഇതുസംബന്ധിച്ച അന്വേഷണം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് രവീന്ദ്ര വർമ്മയ്ക്ക് കൈമാറി. അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ച ശേഷം സിറ്റി പോലീസ് സ്റ്റേഷനിൽ ഏഴ് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.യുവതിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുമെന്നും നിയമപ്രകാരം ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സിംഗ് പറഞ്ഞു.

എന്നാൽ യുവതിയുടെ ആരോപണം തള്ളി mla ത്രിപാഠി രംഗത്തെത്തി.തനിക്കു ഇതിനെ പറ്റിഒന്നും അറിയില്ല എന്നാണ് ത്രിപാഠി പ്രതികരിച്ചത്.തനിക്കെതിരെ ഉള്ള ആരോപണം ശരിയാണ് എന്ന് തെളിഞ്ഞാൽ താനും കുടുംബവും തൂക്കിലേറാൻ റെഡി ആണെന്നും ത്രിപാഠി പറഞ്ഞു.ഞാൻ സ്ഥലത്തെ ഭൂമാഫിയക്കും ക്രിമിനല്സിനും എതിരെ പ്രവർത്തിച്ചതിന്റെ ഫലമായി കെട്ടിച്ചമച്ച ആരോപണം ആണിത് എന്നും ത്രിപാഠി കൂട്ടിച്ചേർത്തു.

Advertisement
Advertisement