പണ്ടൊക്കെ വിമാന ടിക്കറ്റ് ഒക്കെ മുൻകൂട്ടി ബുക്ക് ചെയ്യണം ,ട്രാവൽ ഏജൻറ് വഴി മാത്രമേ ചെയ്യാൻ പറ്റൂ എന്നൊക്കെ ആയിരുന്നു അവസ്ഥ .എന്നാൽ ഇന്നിപ്പോൾ അങ്ങനെ അല്ല.ഏതു സമയത്തും എവിടേക്ക് വേണമെങ്കിലും വളരെ എളുപ്പത്തിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം.ആരുടേയും സഹായം ഇല്ലാതെ നമ്മുടെ കയ്യിൽ ഉള്ള മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിച്ച് ചെയ്യാവുന്നതേ ഉള്ളൂ .എങ്കിലും ടിക്കറ്റ് വേണ്ട തീയതിയോട് അടുക്കുമ്പോൾ വിമാന ടിക്കറ്റിന്റെ ഡിമാൻഡ് കൂടി നിരക്ക് വർധിക്കും .അതിനാൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം .കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എങ്ങനെ കണ്ടെത്താം എന്ന് നോക്കാം .
1 ) മുൻകൂട്ടി ബുക്ക് ചെയ്യുക
വിമാന ടിക്കറ്റ് യാത്രക്ക് മിനിമം ഒരു മാസം മുൻപ് എങ്കിലും ബുക്ക് ചെയ്താൽ നമുക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കും .വൈകും തോറും ടിക്കറ്റ് നിരക്കും വർധിക്കും .
2 ) ടിക്കറ്റ് നിരക്ക് താരതമ്യം ചെയ്യുക
വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇന്നിപ്പോൾ നിരവധി പ്ലാറ്റ്‌ഫോമുകൾ ലഭ്യമാണ്.ഓരോന്നിലും പല തരത്തിൽ ഉള്ള ഓഫറുകൾ ലഭ്യമായതിനാൽ നിരക്കിൽ വിത്യാസം കാണും .നമുക്ക് വേണ്ടത് ഏറ്റവും കുറഞ്ഞ നിരക്കിലെ ടിക്കറ്റ് ആണ് .വിവിധ ടിക്കറ്റ് ബുക്കിങ് അപ്പുകളിലെ നിരക്കുകൾ എളുപ്പത്തിൽ അറിയുവാനും താരതമ്മ്യം ചെയ്യുവാനും സഹായിക്കുന്ന ഒരു മൊബൈൽ ആപ്പ് ആണ് .Cheapflights – Compare Flights .ഈ ഒരൊറ്റ ആപ്പ് ഉപയോഗിച്ച് തന്നെ നമുക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എവിടെ ആണ് ലഭ്യം എന്ന് കണ്ടെത്തുവാൻ സാധിക്കും.നിലവിൽ 10,000,000+ ൽ അധികം ആളുകൾ ഈ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നുണ്ട്.ഡൌൺലോഡ് ചെയ്യുവാൻ ഉള്ള ലിങ്ക് താഴെ നൽകുന്നു.
3 ) ബാങ്ക് ഓഫർ
ടിക്കറ്റ് ബുക്ക് ചെയ്‌തു ഓൺലൈനായി ചാർജ് അടക്കുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന നമ്മുടെ ഡെബിറ്റ് കാർഡിലും ക്രെഡിറ്റ് കാർഡിലും ഓഫറുകൾ ഉണ്ടാവും .ഇത് മനസ്സിലാക്കി ഉപയോഗിച്ചാൽ നല്ലൊരു തുക ഇതിലൂടെ സേവ് ചെയ്യാം.ഉദാഹരണത്തിന് HDFC ബാങ്ക് കസ്റ്റമേഴ്സ് അവരുടെ സ്മാർട്ട് buy പ്ലാറ്റ്ഫോം വഴി ടിക്കറ്റ് ബുക്ക് ചെയ്താൽ അഡീഷണൽ കാശ് ബാക്കും റിവാർഡ് ബെനെഫിറ്റും നേടാം.