വീട്ടിൽതന്നെ മഴക്കാലത്ത് പതിന്മടങ്ങു വിളവു സമ്മാനിക്കുന്ന വിത്തിനങ്ങൾ.
മഴക്കാലം ആരംഭിക്കുന്നതോടുകൂടി എല്ലാ ഇനങ്ങളിലും ഉൾപ്പെടുന്ന കൃഷി രീതികൾ നമ്മുടെ മണ്ണിന് ഇണങ്ങണമെന്നില്ല .കൃത്യമായ പരിചരണവും, വിത്തിനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പാലിച്ചിരിക്കേണ്ട കുറച്ച് കാര്യങ്ങളുമുണ്ട്.ഇവ ശ്രദ്ധിച്ചാൽ മഴക്കാലത്തും നമുക്കാവശ്യമായ പച്ചക്കറികൾ വീട്ടിൽതന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്.ഈമഴക്കാലം രോഗങ്ങളും, മഹാമാരിയെയുംകൊണ്ട് നിറഞ്ഞതാണെങ്കിലും ,വീട്ടിൽതന്നെ സുരക്ഷിതമായി കൃഷി ചെയ്യ്ത് കുറച്ചു പച്ചക്കറി ഉപയോഗിച്ച് നമുക്ക് വിഷാംശമില്ലാത്ത ഭക്ഷണം പാകംചെയ്യാവുന്നതാണ്.
ജൂൺ മാസം ആരംഭിക്കുന്നതോടുകൂടി മഴക്കാലം ശക്തിപ്രാപിക്കുന്നു. അതിനാൽ ഈ സമയത്ത് വിളകൾ നടുമ്പോൾ അനുയോജ്യമായവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വേനൽകാലത്തെപോലെ മഴക്കാലത്തും വിളകൾക്ക് നൽകേണ്ട പരിപാലനത്തിലും വ്യത്യാസങ്ങളുണ്ട് .അതിനാൽ പരിചരണമാണ് അടുത്തതായി നാം ശ്രദ്ധിക്കേണ്ടത് .വിത്തുകളുടെ ഇനവും, കരുത്തേറിയ ചെടികൾ ഉണ്ടാകേണ്ടതിന് അവരുടെ പ്രതിരോധശേഷിയും നാം ശ്രദ്ധിക്കേണ്ടതാണ്.
മഴ ശക്തിപ്രാപിച്ചാലും നമുക്ക് കൃഷിക്ക് അനുയോജ്യമായ കുറച്ച് വിളകളുണ്ട് .അവ ഏതൊക്കെയാണെന്ന് നോക്കാം. മുളക്, പടവലം ,വെണ്ട ,കുമ്പളം, പയർ ,വഴുതന ,പാവൽ, കോവൽ, മത്തൻ എന്നീ വിത്തിനങ്ങളെല്ലാം പതിന്മടങ്ങ് വിളവ് മഴക്കാലത്ത് നൽകുന്നവയാണ് .ഓരോ വിളകൾക്കും വ്യത്യസ്തമായ പരിപാലനരീതിയാണ് നാം നൽകേണ്ടത്. വീട്ടിലെ പറമ്പുകളിൽ, നഗരങ്ങളിലെ ഫ്ലാറ്റുകളിൽ ഗ്രോബാഗുകളിൽ ,ഈ വിത്തിനങ്ങളെല്ലാം നടാവുന്നതാണ്.
മുകളിൽ നൽകിയിരിക്കുന്ന വിത്തിനങ്ങളിൽ ഏവയാണ് മികച്ചതെന്നും അവയെ എപ്രകാരം പരിചരിക്കണമെന്നും, എങ്ങനെ തിരഞ്ഞെടുക്കാമെന്നും താഴെ കാണുന്ന വീഡിയോയിൽ സന്ദർശിച്ചു മനസ്സിലാക്കാവുന്നതാണ്. എല്ലാവരും കോവിഡ് പ്രതിസന്ധിയെ തരണംചെയ്യുന്ന ഈ ഘട്ടത്തിൽ, മഴക്കാലം വന്നതോടുകൂടി ആശങ്കപ്പെടേണ്ട അവസ്ഥയല്ല ,മറിച്ച് ഇത്തരം ചെറിയ കൃഷിയിലൂടെ വിഷമില്ലാത്ത നല്ല പച്ചക്കറികൾ വീട്ടിൽതന്നെ നമുക്ക് നട്ടുവളർത്താം എന്ന് മനസ്സിലാക്കേണ്ടതാണ്.