Advertisement
വാർത്ത

പ്രിയ മുഖ്യമന്ത്രി കുറച്ച് നാളത്തേക്ക് എങ്കിലും അമേരിക്കൻ പ്രസിഡന്റ് ആകാൻ കഴിയുമോ?

Advertisement

താങ്കൾക്ക് കുറച്ച് നാളത്തേക്ക് എങ്കിലും അമേരിക്കൻ പ്രസിഡന്റ് ആകാൻ കഴിയുമോ? ഇല്ല അല്ലേ.. രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്.. നസീർ ഹുസ്സൈൻ എന്ന അമേരിക്കൻ പ്രവാസി സോഷ്യൽ മീഡിയയിൽ ചോദിച്ച ചോദ്യമാണ്.കൊറോണ പ്രധിരോധ പ്രവർത്തനങ്ങൾ നന്നായി നടക്കുന്ന കേരളത്തിൽ ഉള്ളവരേക്കാൾ ആശങ്ക ഇങ്ങു അമേരിക്കയിൽ ഉള്ള ഞങ്ങളെ ഓർത്തു തന്നെയാണ്.

അമേരിക്കയിൽ തന്നെ ഇപ്പൊൾ കൊറോണ ബാധിച്ചവരുടെ സംഖ്യ ചൈനയെയും ഇറ്റലിയെയും കടത്തി വെട്ടി 82,100+ ആയി.ഏപ്രിൽ ആകുമ്പോഴേക്കും എല്ലാ ബിസിനസും തുറന്നു പ്രവർത്തിക്കണം എന്നും കൂടി അമേരിക്കൻ പ്രസിഡന്റ് പറഞ്ഞിട്ടുണ്ടത്രെ.അതും കൂടി ആകുമ്പോൾ അവിടുത്തെ അവസ്ഥ കണ്ടറിയണം.

നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പ്രിയ മുഖ്യമന്ത്രി, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നന്നായി നടക്കുന്ന കേരളത്തിലുള്ള ബന്ധുക്കളെക്കാൾ വിദേശത്തുള്ള ഞങ്ങളെ കുറിച്ചാണ് ഞങ്ങൾക്ക് കൂടുതൽ ആശങ്ക..

അമേരിക്കയിൽ തന്നെ ഇപ്പൊൾ കൊറോണ ബാധിച്ചവരുടെ സംഖ്യ ചൈനയെയും ഇറ്റലിയെയും കടത്തി വെട്ടി 82,100+ ആയി.

ഞങൾ താമസിക്കുന്ന കേരളം പോലുള്ള ചെറിയ സംസ്ഥാനം ആയ ന്യൂ ജേഴ്സിയിൽ തന്നെ ഇപ്പൊൾ 7000 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഞങ്ങളുടെ മണ്ടൻ പ്രസിഡന്റ് ട്രമ്പ് ഏപ്രിലിൽ ഈസ്റ്റർ സമയം ആകുമ്പോഴേക്കും എല്ലാ ബിസിനെസ്സും തുറന്നു പ്രവർത്തിക്കണം എന്നൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്, അതും കൂടി ആകുമ്പോൾ എന്തൊക്കെ ആകുമോ എന്തോ..

താങ്കൾക്ക് കുറച്ച് നാളത്തേക്ക് എങ്കിലും അമേരിക്കൻ പ്രസിഡന്റ് ആകാൻ കഴിയുമോ? ഇല്ല അല്ലേ.. രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്.. 

Advertisement

Recent Posts

Advertisement