ലോകവ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നമ്മുടെ ജീവിതശൈലിയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ് ഹാൻഡ് വാഷ്,സാനിറ്റൈസർ,മാസ്‌ക് എന്നിവയുടെ ഉപയോഗം . ഇവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് മാസ്‌ക് ധരിക്കുകയെന്നതാണ്. എന്നാൽ പലപ്പോഴായി നാം വെള്ളം കുടിക്കാനും ഭക്ഷണത്തിനും മറ്റുമായി മാസ്കുകൾ അഴിക്കേണ്ടി വരുന്നത് ബുദ്ധിമുട്ട് ജനിപ്പിക്കുന്നന്നൊണ്. അതോടൊപ്പം തന്നെ പലതവണ മാസ്ക് അഴിച്ചു വീണ്ടും ധരിക്കുന്നത് അതിന്റെ ഗുണമേന്മയും ഇല്ലാതാക്കുന്നു.
എന്നാൽ ഈ പ്രശ്നത്തിന് ആശ്വാസമായി എത്തിയിരിക്കുകയാണ് ഇസ്രായേലിലെ ഒരു സംഘം ഗവേഷകർ. പുതിയതായി ഇവർ കണ്ടെത്തിയിരിക്കുന്നത് ഹാൻഡ് ബ്രേക്ക് ലിവർ ഘടിപ്പിച്ച ഒരു മാസ്കാണ് . ഇത്തരം മാസ്ക്കുകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനുമായി 2 രീതികളാണുള്ളത്. ഹാൻഡ് റിമോട്ട് ഉപയോഗിച്ചോ അല്ലെങ്കിൽ സെൻസറുകൾ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായോ ഇത് പ്രവർത്തിപ്പിക്കാവുന്നതാണ് . ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി നിർമ്മാതാക്കൾ പറയുന്നത്, എത്ര വലിയ ജനക്കൂട്ടത്തിനിടയിലും കൊറോണയെന്ന ഭീകരനെ പേടിക്കാതെ നമുക്ക് ഭക്ഷണം കഴിക്കാമെന്നതാണ്.
കഴിഞ്ഞ തിങ്കളാഴ്ച ഈ മാസ്കിന്റെ പ്രവർത്തനാം വിശദീകരിക്കുന്ന ഒരു വീഡിയോ മാസ്കിന്റെ നിർമാതാക്കളായ അവിറ്റിപസ് പേറ്റന്റ് ആൻഡ് ഇൻവെന്റേഴ്സ് വൈസ് പ്രസിഡന്റ് അസാഫ് ഗിറ്റെലിസ് പോസ്റ്റ് ചെയ്തിരുന്നു. എത്രയും വേഗം മാസ്കുകളുടെ നിർമ്മാണം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.0.85 ഡോളർ മുതൽ 2.85 ഡോളർ വരെ ആയിരിക്കും ഇതിന്റെ വില എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഫോട്ടോ : റോയിട്ടേഴ്‌സ്