യുഎഇ യിൽ മലയാളികൾക്കും ആശ്വാസം

യുഎഇ യിൽ മലയാളികൾക്കും ആശ്വാസം: കോവിഡ് 19 ലോക്ഡൗൺ ഇളവുമായി നൈഫ് പ്രദേശം.

Advertisement

ഗൾഫിൽ ഏറ്റവും ആശങ്കാജനകമായി കൊറോണ പടർന്നുപിടിച്ച പ്രദേശമായിരുന്നു ദുബായ് നൈഫ്. ലക്ഷക്കണക്കിനു മലയാളികൾ താമസിക്കുന്ന ഈ മേഖല കഴിഞ്ഞ ഒരു മാസമായി പൂർണമായി അടഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ നൈഫിൽ ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പുതിയ കൊറോണ പോസിറ്റീവ് കേസുകളില്ല .ഇത് പരിഗണിച്ചാണ് ഇളവുകൾ നൽകിയത് . ഇളവ് ഉണ്ടെങ്കിലും ആളുകൾ അനാവശ്യമായ പുറത്തിറങ്ങരുത് .മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 1000 ദിർഹമാണ് പിഴ.നൈഫ് ഒഴിച്ചുനിർത്തിയാൽ യുഎഇ യുടെ മറ്റു മേഖലകളിൽ വൈറസ് വ്യാപനത്തിന് കുറവില്ല .സൗദി അറേബ്യ ,യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ ദിവസവും മരണങ്ങളും പുതിയ കൊറോണ പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

പതിനായിരക്കണക്കിന് മലയാളികളാണ് നൈഫിൽ താമസിക്കുന്നത്. അതുകൊണ്ടുതന്നെ നൈഫ് സുരക്ഷിതമാകുമ്പോൾ ഗൾഫിൻ്റെയല്ല കേരളത്തിൻ്റെ ആശങ്കയാണ് മാറികിട്ടുന്നത്. നൈഫ്, ദെയ്റാ പ്രദേശങ്ങൾ ദുബായിൽ മലയാളികളെ ആശങ്കയിലാഴ്ത്തി നിരവധി രോഗികൾ പ്രത്യക്ഷപ്പെട്ട പ്രദേശങ്ങളായിരുന്നു. ദുബായ് പോലീസിൻ്റെയും ,ഹെൽത്ത് അതോറിറ്റിയുടെയും, സഹായസംഘടനകളുടെയും കൃത്യമായ ഇടപെടലിലൂടെയാണ് നൈഫിൽ ആശ്വാസമായ ഈ സാഹചര്യം കൈവന്നിരിക്കുന്നത്. നിരവധിപേർ തിങ്ങിപ്പാർക്കുന്ന ഇടമായതിനാൽ നൈഫിൽ ആരോഗ്യ പ്രവർത്തനങ്ങൾ എപ്രകാരം മുന്നോട്ടു നയിക്കുമെന്നതിനെ സംബന്ധിച്ച് ആദ്യം മുതലേ ആശങ്ക നിലനിന്നിരുന്നു.

എന്നാൽ വിവിധ ആശുപത്രികളുടെ സഹകരണവും, ജീവനക്കാരുടെ നിസ്വാർത്ഥമായ സേവനവും നൈഫിൽ നേരിട്ടെത്തുകയായിരുന്നു.പരിശോധന ആരംഭിച്ച് രോഗികളെ കണ്ടെത്തിയത് മൂലവും, രോഗനിർണയം നടത്തിയതിനാലുമാണ് മലയാളികൾക്കും ദുബായ് ഗവൺമെൻ്റിനും ആശ്വാസമായി നൈഫിൽ ഇപ്പോൾ ഇളവു ലഭിക്കാൻ കാരണമായത്.