Advertisement
വാർത്ത

അഞ്ചര മണിക്കൂർ വൈകിയായിരിക്കും ദുബായിൽ നിന്നുള്ള വിമാനം ചെന്നൈയിൽ എത്തുക

Advertisement

ലോക്ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള വിമാനസർവീസുകൾ കഴിഞ്ഞദിവസം കേന്ദ്രം ആരംഭിച്ചിരുന്നു. എന്നാൽ യുഎഇ യിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നവരെ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനു തയ്യാറാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 540 വിമാനം അഞ്ചര മണിക്കൂർ വൈകുമെന്നാണ് ഇപ്പോൾ അറിഞ്ഞിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് ഇന്ത്യയിലേക്ക് പ്രവാസി മലയാളികളുമായി പുറപ്പെടേണ്ട വിമാനം അഞ്ചര മണിക്കൂർ വൈകി രാത്രി 8.15 നു പുറപ്പെടുള്ളൂ എന്ന് യുഎഇ അധികൃതർ അറിയിച്ചു.

ലോക്ക് ഡൗണിനിടെ കാമുകനോടൊപ്പം മുങ്ങിയ യുവതിയെ പോലീസ് കയ്യോടെ പിടിച്ചു

ടെർമിനൽ അനുമതി ലഭിക്കാത്തതിനാലാണ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നത്. എന്നാൽ ഇതോടെ ബുദ്ധിമുട്ടിലായത് യാത്രക്കാരാണ്. ധാരാളം ആളുകൾ സമയമാറ്റം വന്നത് അറിയാതെ വിമാനത്താവളങ്ങളിൽ നേരത്തെതന്നെ എത്തിച്ചേർന്നിരുന്നു.ധാരാളം പരിശോധനകൾ ഉള്ളതിനാലാണ് നേരത്തെ എത്തിയത് എന്നായിരുന്നു ഇവരുടെ മറുപടി.

കേരളത്തിലെ ഇന്നത്തെ കൊവിഡ് അപ്‌ഡേറ്റ്സ്

പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ ആദ്യ ദിനമായ ഇന്നലെ ദുബായിൽനിന്നും അബുദാബിയിൽനിന്നും വിമാനങ്ങൾ പുറപ്പെടുന്നതിന് നേരത്തെ നിശ്ചയിച്ച സമയങ്ങളിൽ നിന്നും മാറ്റം വന്നിരുന്നു. യാത്രയ്ക്ക് മുൻപ് ഇവരിൽ നിർബന്ധമായും നടത്തേണ്ട തെർമൽ സ്കാനിങ് തുടങ്ങിയ പരിശോധനകൾക്ക് വേണ്ടിയായിരുന്നു വൈകിയെന്നാണ് അറിയാൻ കഴിഞ്ഞത്.

Advertisement
Advertisement