Advertisement
വാർത്ത

ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവർക്ക് സഹായവുമായി എയർ ഇന്ത്യ

Advertisement

കൊറോണ വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിൽ ധാരാളം ജനങ്ങളാണ് ഇന്ത്യയുടെ പലസ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇവർക്ക് തിരികെ സ്വദേശത്തേക്ക് മടങ്ങിവരാനുള്ള സഹായവുമായി എയർഇന്ത്യ, ആഭ്യന്തര വിമാന സർവീസുകൾ മെയ് മൂന്നാം വാരത്തോടെ ആരംഭിക്കുന്നു.വിവിധ ഘട്ടങ്ങളായാണ് വിമാന സർവീസുകൾ സജ്ജീകരിച്ചിരിക്കുന്നത്.മെയ് 19 മുതൽ ജൂൺ 2 വരെയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.ആദ്യ സർവീസ്- ഡൽഹി, മുംബൈ,കൊച്ചി എന്നിവിടങ്ങളിൽനിന്നായിരിക്കും ആരംഭിക്കുന്നത്.

ഡൽഹിയിൽനിന്ന് കൊച്ചി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സർ, ജയ്പുർ, ഗയ, വിജയവാഡ, ലഖ്നൗ എന്നീ നഗരങ്ങളിലേക്കും, കൊച്ചിയിൽനിന്നു ചെന്നൈയിലേക്കും,മുംബൈയിൽനിന്ന് വിശാഖപട്ടണം,കൊച്ചി,അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡയിലേക്കുമാണ് ആദ്യഘട്ട വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

എയർ ഇന്ത്യ കൂടാതെ മറ്റു സ്വകാര്യ വിമാന കമ്പനികളും വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിക്കുന്നതോടെ ബുക്കിംഗ് സൗകര്യങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലൂടെയായിരിക്കും മറ്റുനഗരങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ വ്യാപിപ്പിക്കുകയെന്നും കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്

Advertisement
Advertisement