Advertisement
വാർത്ത

അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisement

കോവിഡ് വ്യാപനത്തെ തുടർന്നുള്ള യാത്രാവിലക്ക് കാരണം അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ധാരാളം മലയാളികളുണ്ട്. എന്നാൽ ലോക്ക്ഡൗൺ കാലയളവ് നീളുന്ന ഈ സാഹചര്യത്തിൽ തിരികെ കേരളത്തിലേക്ക് എത്തുന്നതിനുള്ള ഇവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്. ഇത്തരക്കാർക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് 6 കേന്ദ്രങ്ങളാണ് സർക്കാർ സജ്ജമാക്കിയിട്ടുള്ളത്. ജില്ലാ ക്രമത്തിൽ ഈ സ്ഥലങ്ങളുടെ പേരുകൾ താഴെ കൊടുത്തിരിക്കുന്നു

തിരുവനന്തപുരം-ഇഞ്ചിവിള
കൊല്ലം-ആര്യങ്കാവ്
ഇടുക്കി-കുമളി
പാലക്കാട്-വാളയാർ
വയനാട്- മുത്തങ്ങ
കാസർകോട്-മഞ്ചേശ്വരം
മേൽപ്പറഞ്ഞ സ്ഥലങ്ങളിലൂടെ മാത്രമേ കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ ഉള്ളവർക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ.

ALSO READ : വിദേശരാജ്യങ്ങളേക്കാൾ സുരക്ഷിതം കേരളം തന്നെ” -അമേരിക്കൻ എഴുത്തുകാരനായ ടെറി ജോൺ

മടങ്ങിയെത്തുന്നവർ കർശനമായ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. തിരികെ എത്തേണ്ട ജില്ലയിലെ കളക്ടറുടെ അനുമതി നിർബന്ധമായി ലഭിച്ചിരിക്കണം. ഇതിനുവേണ്ടി covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം . മറ്റു സംസ്ഥാനത്തു നിന്നും വരുന്നവർ യാത്ര പെർമിറ്റ് കൈയിൽ കരുതിയിരിക്കണം. അതുപോലെതന്നെ ആവശ്യമെങ്കിൽ യാത്ര ആരംഭിക്കുന്ന സ്ഥലത്ത് നിന്നുള്ള അനുമതിയും
കൈവശം വേണം. തിരികെ സംസ്ഥാനത്ത് എത്തുന്നവരിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെങ്കിൽ ആശുപത്രികളിലോ വീടുകളിലോ പ്രത്യേക ക്വാറന്റൈനിൽ ഇരിക്കേണ്ടതാണ്‌. സുരക്ഷാവീഴ്ച ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ ഹെൽപ് ഡെസ്ക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. പരിശോധനയ്ക്കുശേഷം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആരോഗ്യ പ്രവർത്തകർക്ക് കേന്ദ്രത്തിലേക്ക് മാറ്റാവുന്നതാണ്.

ALSO READ : ഇന്ത്യക്കാർക്ക് സഹായഹസ്തവുമായി കുവൈത്ത് ഭരണകൂടം

Advertisement
Advertisement