പുറം നാട്ടിൽനിന്ന്, പ്രത്യേകിച്ച് ഗൾഫിൽനിന്നുമെല്ലാം പ്രവാസികൾ വരുമ്പോൾ ഏറ്റവും കൂടുതൽ കൊണ്ടുവരുന്നത് ഈന്തപ്പഴമായിരിക്കും.ആരോഗ്യത്തിന് വളരെ നല്ലതാണിത്. ഏറ്റവും ഗുണമേന്മയേറിയ ഈന്തപ്പഴം ലഭ്യമാക്കുന്നതും ഗൾഫ് രാജ്യങ്ങളിലാണ് . വിവിധയിനങ്ങൾ നമ്മുടെ നാട്ടിലെ തന്നെയുണ്ടെങ്കിലും,ഗൾഫിൽനിന്നും ലഭിക്കുന്നതിന്റെ സ്വാദും ഗുണവും ഉറപ്പുപറയാൻ സാധിക്കാറില്ല. ഈന്തപ്പഴമുപയോഗിച്ച് ധാരാളം ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാറുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇതുകൊണ്ട് ഉണ്ടാക്കുന്ന തേൻ .
ഈന്തപ്പനക്ക് വളരാൻ നമ്മുടെ കാലാവസ്ഥ അനുയോജ്യമല്ല എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ വളരെയധികം ചൂടുള്ള സ്ഥലങ്ങളിൽ മാത്രമല്ല കൃത്യമായി ഇതിനെ സംരക്ഷിക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലും ഇതിന് ഫലം നൽകാൻ സാധിക്കുമെന്നാണ് ഒരു കർഷകൻ പറയുന്നത്.
തൃശ്ശൂർ സ്വദേശിയായ ഈ കർഷകന്റെ വീട്ടുവളപ്പിൽ തന്നെയാണ് ആരെയും കൊതിപ്പിക്കുന്ന ഇന്തപ്പനയുള്ളത്. കൃത്യമായി പരിപാലിച്ചും, വളം നൽകുകയുമാണെങ്കിൽ ഗൾഫ് നാടുകളിലെ പോലെ രുചിയേറും ഈന്തപ്പഴങ്ങൾ ഇവിടെയും ലഭ്യമാവും. വളരെയധികം ബുദ്ധിമുട്ട് തോന്നുന്ന ഈന്തപ്പന കൃഷിയാണ് ഈ കർഷകൻ പരീക്ഷിച്ച് വിജയം കൈവരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ കൃഷിരീതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്