കൊറോണയെ രാജ്യത്തു നിന്ന് തുരത്തുവാൻ കേന്ദ്ര ഗവര്മെന്റും കേരള ഗവർമെന്റും കിണഞ്ഞു പരിശ്രമിക്കുകയാണ്.രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2000 ഓട് അടുത്തു.പ്രധാനമന്ത്രിയുടെ കിഴിൽ 11 പേരടങ്ങുന്ന വിദഗ്ധ സംഘം ആണ് കോവിഡിനെ തുരത്തുവാൻ നേതൃത്വം നൽകുന്നത്.
എല്ലാ സംസ്ഥാനത്തെയും കോവിഡ് അപ്‌ഡേറ്റുകൾ കേന്ദ്രം നിരീക്ഷിച്ചു കൊണ്ടിയിരിക്കുകയാണ്. പ്രധാന മന്ത്രിയെ കൂടാതെ 11 പേരടങ്ങുന്ന വിദഗ്ധ സംഘവും ഇതിനായി ഉണ്ട്.ദിവസം 17 മുതൽ 18 മണിക്കൂർ വരെ പ്രധാനമന്ത്രി ജോലി ചെയ്യുന്നുണ്ട്.പുലർച്ചെ വരെ കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുങ്ങുന്നു.കൂടാതെ പാതിരാത്രി പോലും ഇതിനുവേണ്ടി യോഗങ്ങൾ വിളിച്ചു ചേർക്കുന്നു എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പ്രധാനമന്ത്രി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടിരിക്കുന്നത് 7 ലോക് കല്യാണ്‍ മാര്‍ഗിലെ ഓഫീസിലിരുന്നാണ് .
ഡോക്ടര്‍മാര്‍, മഹാമാരികളുമായി ബന്ധപ്പെട്ട വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, സാമ്പത്തിക വിദഗ്ധര്‍ അടക്കമുളളവരുടേതാണ് 11 ടീമുകള്‍.എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ അടക്കമുളള പ്രമുഖരാണ് ഈ ടീമിലെ അംഗങ്ങള്‍.