കോവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ പുതിയ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ സംസ്ഥാന അതിർത്തികളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ അതിർത്തികളിൽ തന്നെ പരിശോധനക്ക് വിധേയരായിരിക്കണം.പോകാൻ ഉദ്ദേശിക്കുന്ന സ്ഥലവും,സമയവും, ക്വാറന്റൈൻ ചെയ്യേണ്ട സ്ഥലവുമെല്ലാം അവിടെവെച്ചു തന്നെ ക്രമീകരിക്കുന്നത് ആയിരിക്കും. മറ്റ് സംസ്ഥാനങ്ങളോടും കൂടി ചേർന്നായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. വിവിധ വകുപ്പ് മേധാവികൾക്കും ചുമതല ഉണ്ടായിരിക്കുന്നതാണ്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുവരാൻ താൽപര്യമുള്ളവർക്ക് നോർക്ക രജിസ്ട്രേഷൻ ബുധനാഴ്ച്ച മുതൽ ചെയ്യാവുന്നതാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിലൂടെ രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് കേരളത്തിൽ എത്തുന്നതിനുള്ള സമയവും മറ്റും നോർക്കയിലൂടെ അറിയിക്കുന്നതായിരിക്കും. രോഗ പരിശോധനയ്ക്കുശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ ക്വറന്റൈനിൽ ആക്കുകയും എന്നാൽ ലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിലേക്ക് സുരക്ഷിതമായി എത്തിക്കുകയും ചെയ്യും എന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് നാലുപേർക്ക് രോഗം സ്ഥിരീകരിക്കുകയും, അതോടൊപ്പം നാലുപേർക്കു രോഗം ഭേദമാവുകയും ചെയ്തു. കണ്ണൂരിൽ മൂന്നും, കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.