നിലവിലെ സാഹചര്യമനുസരിച്ച് സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകൾ ഗ്രീൻ സോണുകളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തൃശ്ശൂർ, എറണാകുളം,ആലപ്പുഴ എന്നിവയാണ് ഗ്രീൻ സോൺ മേഘലകൾ. എറണാകുളവും,വയനാടും കേന്ദ്ര സർക്കാരിന്റെ പട്ടിക അനുസരിച്ച് മുൻപുതന്നെ ഗ്രീൻസോൺ ജില്ലകൾ ആയിരുന്നു. എന്നാൽ വയനാട്ടിൽ ഇന്ന് ഒരു കേസ് പോസിറ്റീവ് ആയതിനാൽ ഗ്രീൻസോണിൽ നിന്നും ഓറഞ്ച്സോണിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു. 21 ദിവസമായി പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളാണ് ഗ്രീൻ സോൺ മേഖലകളായി പ്രഖ്യാപിക്കുന്നത്.
നിലവിൽ കണ്ണൂരും, കോട്ടയവും ആണ് റെഡ്സോൺ ജില്ലകൾ. സംസ്ഥാനത്തെ ഒൻപത് ജില്ലകളാണ് ഓറഞ്ച്സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.
കാസർകോട്
ഇടുക്കി
കൊല്ലം
കോഴിക്കോട്
പാലക്കാട്
പത്തനംതിട്ട
മലപ്പുറം
തിരുവനന്തപുരം
വയനാട്
എന്നിവയാണ് ഈ ജില്ലകൾ . റെഡ്സോൺ ഒഴികെ ബാക്കി സ്ഥലങ്ങളിൽ ഭാഗികമായ രീതിയിൽ ഇളവുകൾ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് ആദ്യമായി കോവിഡ് കേസ് രജിസ്റ്റർ ചെയ്തത് തൃശ്ശൂർ ജില്ലയിൽ ആയിരുന്നു. എന്നാൽ തുടർച്ചയായി ഇരുപത്തിനാലാം ദിവസവും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാ ത്തതിനാലാണ് തൃശ്ശൂർ ഗ്രീൻസോണായത്. ജില്ലയിലെ അവസാന രോഗിയും രോഗമുക്തി നേടിയത്
ഏപ്രിൽ 19 നായിരുന്നു. ഇപ്പോൾ ജില്ലയിൽ ഹോട്ട്സ്പോട്ടുകൾ ഒന്നുംതന്നെയില്ല.