Advertisement
വാർത്ത

സംസ്ഥാനത്ത് ഇന്ന് 3 ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

Advertisement

പതിവുപോലെതന്നെ വാർത്താസമ്മേളനത്തിൽ സംസ്ഥാനത്തെ പരിശോധന ഫലങ്ങളുടെ നിലവിലുള്ള കണക്കാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇന്ന് പോസിറ്റീവ് കേസുകളും നെഗറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് കേസുകളിൽ ഉൾപ്പെടുന്ന വ്യക്തികൾ കൊല്ലം ജില്ലയിൽ നിന്ന് ആറ് പേരും, തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ നിന്ന് രണ്ട് പേർ വീതവുമാണ് .ഇതിൽതന്നെ കൊല്ലത്തുനിന്ന് കോവിഡ് പോസിറ്റീവായ അഞ്ചു കേസുകൾ സമ്പർക്കത്തിലൂടെയാണ് ബാധിച്ചത്. ശേഷിച്ച ഒരാൾ ആന്ധ്രപ്രദേശിൽ നിന്നാണ് കൊല്ലത്ത് എത്തിച്ചേർന്നത്. തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഒരാൾ തമിഴ്നാട്ടിൽനിന്നും വന്ന ആളാണ്. കാസർകോട് രണ്ടു വ്യക്തികളും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്.

ഇന്ന് കോവിഡ് കേസുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ കണ്ണൂരിൽ മൂന്ന്, കോഴിക്കോട് മൂന്ന്, കാസർഗോഡ് മൂന്ന്, പത്തനംതിട്ടയിൽ ഒരാൾ വീതവുമാണ്. ഇന്നത്തെ രോഗബാധിതരുടെ കാര്യത്തിൽ മുഖ്യമന്ത്രി പ്രത്യേകം എടുത്തു പറഞ്ഞ ചിലകാര്യങ്ങൾ: മൂന്ന് വ്യക്തികൾ ഇന്ന് പോസിറ്റീവായതിൽ ആരോഗ്യ പ്രവർത്തകരാണ് ,ഒരാൾ മാധ്യമപ്രവർത്തകനും. കാസർകോട് ഒരു ദൃശ്യമാധ്യമ പ്രവർത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്.

മാധ്യമപ്രവർത്തകരോട് റിപ്പോർട്ട് ഘട്ടത്തിൽ നല്ല ജാഗ്രതപാലിക്കണമെന്ന് ആദ്യം മുതൽ നിർദ്ദേശം നൽകിയിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വാർത്താശേഖരണം ഈ പ്രതിസന്ധിഘട്ടത്തിൽ അപകടരഹിതമായി പ്രവർത്തിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ഇതുവരെ 495 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .123 പേരാണ് നിലവിൽ ചികിത്സയിലുള്ളത് .20,673 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്.20172 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 51 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് മാത്രം 84 വ്യക്തികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 24952 സാമ്പിളുകളാണ് ആണ് പരിശോധനയ്ക്ക് അയച്ചത്. രോഗബാധയില്ല എന്ന് ഉറപ്പാക്കിയത് 23880 സാമ്പിളുകൾക്കാണ്.

Advertisement
Advertisement