Advertisement
യാത്ര

ഇന്ത്യൻ ലൈസൻസ് ഉണ്ടോ ? എന്നാൽ ഈ രാജ്യങ്ങളിൽ കറങ്ങിനടക്കാം

Advertisement

യാത്രയെ വളരെയധികം ഇഷ്ട്ടപ്പെടുന്നവരാണ് എല്ലാവരും തന്നെ.യാത്ര എന്നത് മനുഷ്യനും, മണ്ണും, കാടും, കടലും തമ്മിലുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കാൻ സഹായിക്കുന്നു. അതു കൊണ്ട് തന്നെ ഇന്ന് യാത്രികരും കൂടുതലാണ്. പക്ഷെ യാത്രികരെ പലപ്പോഴും പിന്നോട്ട് നിർത്തുന്ന ഒരു കാര്യം എന്നത് വാഹനവും, ലെസൻസുമാണ്. ആയത് കൊണ്ട് തന്നെ പല യാത്രികരും ഇന്റർനാഷണൽ ലൈസൻസ് എടുക്കാൻ നിർബന്ധിതരാകാറുമുണ്ട്.
പക്ഷെ നമ്മളറിയാതെ പോകുന്ന ഒരു കാര്യമുണ്ട്, ചില വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ലൈസൻസുമായി യാത്ര ചെയ്യാൻ സാധിക്കും. അത്തരം ചില രാജ്യങ്ങൾ പരിചയപ്പെടാം.

1 ) ഓസ്ട്രേലിയ

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സ്വർണം കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയയിൽ കുടിയേറ്റം ആരംഭിച്ചു. പിന്നീട് അമേരിക്കയുമായി ഓസ്ട്രേലിയ അടുപ്പത്തിലാവുകയും ചെയ്തു. ഈ ബന്ധം ഓസ്ടേലിയയുടെ വളർച്ചയെ വളരെയധികം സ്വാധീനിച്ചു. പ0നം, ജോലി അതിലുപരി വെക്കേഷനുകൾക്ക് പോലും ഇന്ത്യ ഓസ്ട്രേലിയയെ തിരഞ്ഞെടുക്കാറുണ്ട്. നിലവിൽ ഓസ്ട്രേലിയയിൽ പൊതുഗതാതത്തിന് ഇന്ത്യൻ ലൈസൻസ് അനുവദിനിയമാണ്. അതു കൊണ്ട് തന്നെ ഡ്രൈവറെ ആശ്രയിക്കാതെ യാത്ര സുഖമമാക്കാവുന്നതാണ്.

2) ന്യൂസ് ലാൻഡ്

നീണ്ടു പരന്നു കിടക്കുന്ന ന്യൂസലാൻഡ് റോഡിലൂടെ കാഴ്ച്ച കണ്ട് ഉല്ലസിക്കാൻ ഇന്ത്യൻ ലൈസൻസുള്ള നമുക്ക് സാധ്യമാണ്. ന്യൂസിലാൻഡും ഓസ്ട്രേലിയയും അയൽപക്കക്കാരാണ്.

3) സ്വിറ്റ്സർലാൻഡ്

ചോക്ലറ്റിന്റെയും ചീസിന്റെയും കുത്തകയായ സ്വിറ്റ്സർലാൻഡിൽ ടൂറിസ്റ്റ് കാഴ്ച്ചകളിലും ഒട്ടും പുറകിലല്ല താനും. ഇവിടെയും ഇന്ത്യൻ ലൈസൻസിൽ നിരത്തുകളിൽ വാഹനം ഓടിക്കാവുന്നതാണ്. വാഹനപകടങ്ങൾ പെതുവെ കുറവായത് കൊണ്ട് തന്നെ വിദേശ രാജ്യത്താണെന്ന ഭയമില്ലാതെ വാഹനം ഓടിക്കാവുന്നതാണ്.

4) ഫ്രാൻസ്

നാവിലൂറും രുചിയുള്ള ഫ്രഞ്ച് ഭക്ഷണവും, വൈനും ലോകരാജ്യങ്ങളെ ഫ്രാൻസിലേക്ക് ആകർഷിക്കാറുണ്ട്. ഇവിടെ ഇന്ത്യൻ ലൈസൻസുള്ള ഒരോ ഇന്ത്യൻ പൗരനും തെരുവിലൂടെ കഴ്ച്ചകൾ കണ്ട് വാഹനം ഓടിക്കാവുന്നതാണ്. പക്ഷെ വാഹനം വാടകക്ക് എടുക്കുമ്പോൾ ലൈസൻസ് ഫ്രഞ്ച് ഭാഷയിലേക്ക് മാറ്റാൻ മറക്കരുത് എന്ന് മാത്രം.

5) നോർവേ

പ്രത്യേകിച് പേപ്പർ വർക്കുകളോ, ടെസ്റ്റുകളോ കൂടാതെ തന്നെ ഇവിടെ ഇന്ത്യൻ ലൈസൻസുമായി വാഹനം ഓടിക്കാവുന്നതാണ്. പക്ഷെ മൂന്ന് മാസം മാത്രമാണ് ഇത് അനുവദിക്കുക. മൂന്നു മാസത്തിനു ശേഷം ഇവിടുത്തെ ലൈസൻസ് എടുത്തേണ്ടി വന്നേക്കാം.

6) സിംഗപ്പൂർ

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ജോലിക്കും മറ്റും ആശ്രയിക്കുന്ന ഒരു രാജ്യമാണ് സിംഗപ്പൂർ. ഇവിടെ 18 വയസ്സിനു മുകളിൽ പ്രായമുള്ള ഇന്ത്യൻ ലൈസൻസ് ഉള്ള എല്ലാവർക്കും വാഹനം ഓടിക്കാവുന്നതാണ്. പക്ഷെ 12 മാസം മാത്രമാണ് ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ. പിന്നീട് സിംഗപ്പൂർ ലൈസൻസ് ഹാജറാക്കണം. അത് ഇംഗ്ലീഷിലാണെന്ന് ഉറപ്പു വരുത്തുകയും വേണം.

7 ) കാനഡ

ഇവിടെ 60 ദിവസം വരെ ഇന്ത്യൻ ലൈസൻസ് ഉപയോകിച്ച് മഞ്ഞുമൂടിയ പർവ്വതങ്ങൾക്കിടയിലൂടെ നമ്മുക്ക് വാഹനം ഓടിച്ച് കറങ്ങി നടക്കാവുന്നതാണ്. 60 ദിവസത്തിന് ശേഷം കനേഡിയൻ ലൈസൻസ് നിർബന്ധമാണ്.

8 ) ജർമ്മനി

ആറു മാസം വരെയാണ് ഇന്ത്യൻ ലൈസൻസ് ജർമ്മനിയിൽ അനുവദിക്കുകയുള്ളൂ. ഈ സമയത്ത് ലൈസൻസിന്റെ ഇംഗ്ലീഷ് കോപ്പി കരുതാൻ മറക്കരുത്.

Advertisement
Advertisement