Advertisement
വാർത്ത

കൊറോണവൈറസിനെ സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി

Advertisement

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് കൃത്രിമമായി ലാബുകളിൽ സൃഷ്ടിച്ചതാണെന്നും മനുഷ്യർ കരുതിയിരുന്നപോലെ പ്രകൃതിദത്തമായി ഉണ്ടായതല്ലെന്നുമാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. നമ്മൾ വളരെയേറെ ശ്രദ്ധയോടെ വേണം കൊറോണ വൈറസിനെ തടയുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കാൻ. ഒട്ടേറെ രാജ്യങ്ങളും ഇപ്പോൾ ഈ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിനേഷൻ കണ്ടുപിടിക്കുന്നതിന്റെ ഗവേഷണത്തിലാണ്. ഇത് പൂർണ്ണ വിജയം നേടുന്നതോടെ കൃത്രിമ വൈറസായ കൊറോണയെ ഭൂമിയിൽനിന്നും തുടച്ചു നീക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ സൂക്ഷ്മമായ പരിശോധനയിലൂടെ മാത്രമേ ഈ അപകടകാരിയായ കൊറോണാ വൈറസിനെ കണ്ടെത്താൻ സാധിക്കൂ. അതുപോലെ കൃത്രിമമായ മാർഗ്ഗത്തിലൂടെ ഇവ സൃഷ്ടിച്ചതിനാലും വാക്സിനേഷൻ കണ്ടുപിടിക്കുന്നതിനുള്ള കാലാവധി എത്രനാൾ നീളുമെന്നതിന് നിശ്ചയമില്ല. അതിനാൽ ഇന്ത്യയും മറ്റു രാജ്യങ്ങളും ജാഗ്രതയോടെ തയ്യാറായിരിക്കണമെന്നും, വാക്സിനേഷൻ കണ്ടുപിടിക്കുന്നത്തിലൂടെ ഈ ഭീതിയിൽനിന്നും ലോകത്തെ രക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണക്ക് എതിരെ പോരാടുന്നതിനുവേണ്ടി നടപ്പിലാക്കിയ ലോക്ഡൗൺ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ എത്രമാത്രം ബുദ്ധിമുട്ടിൽ ആഴ്ത്തിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

image: The hands India

Advertisement

Recent Posts

Advertisement