ഗൾഫിൽ നിന്നും വന്നിട്ട് ഐസൊലേഷനിൽ പോകാതെ നാട് മുഴുവൻ കറങ്ങി നടന്നു കൊറോണ പോസ്റ്റിവ് ആകുകയും ഒരു ജില്ലയെ മുഴുവൻ ഡൌൺ ചെയ്യണ്ട രീതിയിൽ ഉള്ള അവസ്ഥ വരെ എത്തിച്ച കാസർഗോഡ് കാരനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നാം എല്ലാം അറിഞ്ഞു.ഇനി നമുക്ക് മാതൃക ആക്കേണ്ട ഒരു കാസർഗോഡ് കാരനെ പരിചയപ്പെടാം.B Ashraf HI ബോവിക്കാനം പങ്കുവെച്ച പോസ്റ്റ്
ഇന്നലെ കാസർകോട് ചെങ്കള പഞ്ചായത്തിൽ കോവിഡ് – 19 സ്ഥിതികരിച്ച യുവാവ് ചെയ്ത മുൻ കരുതൽ നടപടിയും ദീർഘ ദൃഷ്ടിയും ഏവരെയും അമ്പരിപ്പിക്കുന്നതാണ്.യാതൊരു രോഗലക്ഷണവുമില്ലാത്തപ്പോഴാണ് നാട്ടിലേക്ക് വരാൻ ശ്രമിച്ചത് . ടിക്കറ്റ് ലഭിച്ചത് തിരുവനന്തപു രത്തേക്കും . ഫോറം ഫിൽ ചെയ്ത് പോകാൻ പറഞ്ഞ അധികൃതരോട് നിർബന്ധിച്ച് തൊണ്ടയിൽ നിന്നുള്ള സ്വാബ് ടെസ്റ്റ് ചെയ്യിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ’ ആംബുലൻസിൽ യാത്ര . ആംബുലൻസിന്18000 രൂപ നൽകി.’വീട്ടിൽ കയറാതെ വീടിന് പുറത്ത് ഷെഡിൽ നേരെ .
താമസമാക്കി .വിടിന് പുറത്തുള്ള ടോയ് ലറ്റ് സ്വന്തമായി ഉപയോഗിച്ചു.
വിട്ടുകാരെ അതുപയോഗിക്കുന്നത് തടഞ്ഞു . ഭക്ഷണം കഴിക്കുന്ന പാത്രം വീട്ടുകാരെ കൊണ്ട് തൊടാൻ സമ്മതിച്ചില്ല . സ്വയം കഴുകി വൃത്തിയാക്കി. ഭക്ഷണം ദൂരെ വെച്ച പാത്രത്തിൽ ഇട്ടു നൽകി. സ്വന്തമായി മാസ്കും ഗ്ലൗസും ഉണ്ടായാരുന്നതിനാൽ നാട്ടിലെ സന്നദ്ധ പ്രവർത്തകർ മാസ്കുമായി വന്നപ്പോൾ അവരുടെ നന്മയോർത്ത് മാസ്ക് കയ്യിലുണ്ടെന്ന് പറഞ്ഞ് ദൂരെ നിന്ന് തിരിച്ചയച്ചു. ഇന്നലെ ഈ വ്യക്തിക്ക് കോവിഡ്. സ്ഥിതികരിച്ചപ്പോൾ അധികൃതർക്ക് റൂട്ട് മാപ്പ് നൽകി അവരുടെ സഹായത്തോടെ നേരെ കാഞ്ഞങ്ങാട് ജില്ലാ ആശു പ ത്രിയിലേക്ക് .ഈ സുഹൃത്തിന് പ്രൈമറി കോംണ്ടാക്ട് ആരുമില്ല.റൂട്ടമാപ്പിൽ ഒന്നും പറയാനില്ല. അഭിമാനിക്കേണ്ടിയിരിക്കുന്നു ‘ ഈ കാസർകോട് കാരനെ യോർത്ത്.