Advertisement
വാർത്ത

സർക്കാർ അനുവദിച്ച അവശ്യവസ്തുക്കൾ ബിജെപി ഓഫീസിൽനിന്നും കണ്ടെടുത്ത് കോൺഗ്രസ് നേതാക്കൾ

Advertisement

കർണാടകയിലെ ബിജെപി ഗോഡൗണിൽ നിന്നും അഞ്ച് ടൺ അവശ്യവസ്തുക്കളാണ് ബിജെപി യുടെ സ്റ്റിക്കർ പതിച്ച നിലയിൽ കോൺഗ്രസ് നേതാക്കൾ പിടിച്ചെടുത്തത് .ബിജെപി യുടെ സഹായം ആണെന്ന് പറഞ്ഞാണ് പ്രവർത്തകർ ഓരോ വീടുകളിലും എത്തിച്ചിരുന്നത് .

നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ കുറച്ച് കിറ്റുകൾ എടുക്കാമെന്ന് കോൺഗ്രസ് നേതാക്കൾ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു,പിന്നാലെ അവർക്ക് അതിനുള്ള ഉത്തരം പറയാൻ ഇല്ലാത്തതിനാൽ പോലീസിനെ വിളിച്ച് ഈ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പോലീസെത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ദിവസങ്ങളായി ഇത്തരം പ്രവർത്തനങ്ങളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് വക്താക്കൾ പറയുന്നു.

ALSO READ : ഇന്ത്യക്കാർക്ക് സഹായഹസ്തവുമായി കുവൈത്ത് ഭരണകൂടം

കേന്ദ്രസർക്കാർ ജനങ്ങൾക്കായി ലോക്ഡൗൺ കാലത്ത് അനുവദിച്ച അവശ്യവസ്തുക്കളാണ് ബിജെപി തങ്ങളുടെ സ്റ്റിക്കർ പതിപ്പിച്ച് അവരുടേതാണെന്ന രീതിയിൽ വിതരണം ചെയ്തത്. ഇതാണ് ഇതര പാർട്ടികളെ ഇത് അന്വേഷിക്കാനും തുടർന്ന് കൃത്രിമത്വം കണ്ടുപിടിക്കുന്നതിനും പ്രേരിപ്പിച്ചത് .ബിജെപി ഓഫീസിലെത്തിയ കോൺഗ്രസ് നേതാക്കളെ അപ്രതീക്ഷിതമായി കണ്ടതോടെ ബിജെപി നേതാക്കൾ അങ്കലാപ്പിലായി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് അവശ്യവസ്തുക്കൾ ഓഫീസിൽനിന്ന് കണ്ടെടുക്കുകയും, പോലീസ് നടപടികൾ അരങ്ങേറുകയും ചെയ്തത്.

ALSO READ: കൊറോണക്കെതിരെ പുത്തൻപരീക്ഷണ നേട്ടവുമായി യുഎഇ യിലെ ആരോഗ്യപ്രവർത്തകർ

Advertisement
Advertisement