പ്രമേഹരോഗികൾ ദിവസം തോറും കേരളത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്.ഇതിന്റെ പ്രധാന കാരണം അറിവില്ലായ്മയാണ്.രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗമാണ് പ്രമേഹം.അതുകൊണ്ട് മധുരമുള്ള ഭക്ഷണങ്ങൾ മാത്രമാണോ ഒഴിവാക്കേണ്ടത്?
അല്ല എന്നാണ് ഉത്തരം.പ്രമേഹം ഉണ്ടാകുന്നതിന്റെ പല കാരണങ്ങളിൽ ഒന്ന് മാത്രമാണ് മധുര ഭക്ഷണം കഴിക്കുന്നത്. ഉയർന്ന ഗ്ലൈസീമിക് സൂചിക ഉള്ള ഏത് ഭക്ഷണവും പ്രമേഹത്തിന്റെ അളവ് കൂട്ടും.ഇതുമൂലം നിങ്ങളുടെ ശരീരത്തിലുള്ള ഗ്ലുക്കോസിന്റെ അളവ് ഇൻസുലിന് സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് പ്രമേഹമാകുന്നത്.ശരീരത്തിന് ആവശ്യമായതിലധികം ഭക്ഷണം കഴിക്കുമ്പോൾ അത് കൊഴുപ്പിന്റെ രൂപത്തിലേക്ക് മാറുന്നു.അതുകൊണ്ടാണ് വണ്ണമുള്ളവരിൽ കൂടുതലായി പ്രമേഹം കണ്ടുവരുന്നത്.ഭക്ഷണരീതിയാണ് പ്രമേഹത്തിന് പ്രധാന കാരണം.
നിയന്ത്രിക്കാമെന്നല്ലാതെ പ്രമേഹം പൂർണമായി മാറ്റാനാവില്ല.അതുകൊണ്ട് ജീവിതശൈലിയിൽ നല്ല മാറ്റം വരുത്തേണ്ടത് അത്യവശ്യമാണ്.പലരും വേറെന്തെങ്കിലും അസുഖത്തിന്റെ പേരിൽ ഹോസ്പിറ്റലിൽ ചെല്ലുമ്പോഴായിരിക്കും പ്രമേഹം ഉണ്ടെന്നറിയുന്നത്. പ്രമേഹം തുടക്കത്തിൽ ലക്ഷണം ഒന്നും കാണിക്കില്ല.പ്രമേഹവുമായി നീണ്ട കാലം തുടരുന്നത് പിന്നീട് പല സങ്കീർണ്ണതകൾക്കും കാരണമാകും.അതുകൊണ്ട് പ്രമേഹത്തിന്റെ അളവ് ഇടക്ക് നോക്കേണ്ടതും അതിനനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ടതും അത്യവശ്യമാണ്.