Advertisement
ടിപ്സ്

മാസവരുമാനം കൂട്ടണോ ?തെങ്ങുണ്ടെങ്കിൽ ഇനി നിസ്സാരം

Advertisement

കേരവൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ നാടായതിനാൽ ഒട്ടുമിക്ക മലയാളികളുടെ വീട്ടിലും ഒരു തെങ്ങുണ്ടായിരിക്കും. എന്നാൽ നാളികേരത്തിന് പ്രതീക്ഷിക്കുന്ന പോലെ വില കിട്ടാത്ത സാഹചര്യത്തിൽ ഇതൊരു വരുമാനമാർഗ്ഗമായി സ്വീകരിക്കാൻ തയ്യാറാകാത്തവരാണ് മിക്കവരും. എങ്കിൽ ഈ മെഷീൻ വാങ്ങുന്നതിലൂടെ 26000 രൂപയോളം ലാഭമാണ് നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് തങ്ങളുടെ കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നാളികേരം. എന്നാൽ ഇതിൽപോലും കൃത്രിമാണ്
ഇന്നത്തെകാലത്ത്.

പുറമേനിന്ന് വാങ്ങുന്ന മിക്ക വസ്തുക്കളിലും മായം ചേർക്കുന്നതിനാൽ ശരിയായതിനെ കണ്ടുപിടിക്കുന്നത് പ്രയാസമാണ്. എന്നാൽ ജൈവരീതിയിൽ ഉൽപാദിപ്പിച്ചെടുക്കുന്ന വസ്തുക്കൾക്ക് ഗുണമേന്മയേറിയതുകൊണ്ടുതന്നെ എത്ര രൂപയാണെങ്കിലും അത് വാങ്ങിക്കാൻ ആളുകൾ തയ്യാറാണ്. എന്നും ആവശ്യക്കാർ ഏറെയുള്ള ശുദ്ധമായ വെളിച്ചെണ്ണയുടെ ബിസിനസാണ് ഇവിടെ പങ്കുവയ്ക്കുന്നത്. വീട്ടിൽ ഒരു തെങ്ങങ്കിലുമുണ്ടെങ്കിൽ ആർക്കും എളുപ്പമായി ഇത് ചെയ്യാവുന്നതാണ് .

ഒരുപക്ഷേ ഈ മെഷീനു വില കൂടുതലാണെന്ന് തോന്നുകയാണെങ്കിൽ ഒരു സംഘം ആളുകൾ ചേർന്നിത് വാങ്ങാവുന്നതാണ്. മുടക്കുമുതലിനേക്കാൾ കൂടുതൽ ലാഭം കിട്ടുമെന്നുറപ്പ്.

താഴെ പറയുന്ന രീതിയിലാണ് ഇത് ചെയ്യേണ്ടത്.
ആദ്യം നാളികേരം നല്ല വെയിലത്തുണക്കി കൊപ്രയാക്കി എടുക്കണം . അതുകഴിഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞ് ഈ മെഷീനിലേക്ക് ഇടണം. അഞ്ച് മിനിറ്റിനുശേഷം എക്സ്ട്രൂഡർ പ്രവർത്തിപ്പിക്കാവുന്നതാണ്. താഴെ വച്ചിരിക്കുന്ന 2 പാത്രങ്ങളിലേക്ക് ഇരുവശങ്ങളിലൂടെ എണ്ണയും ചണ്ടിയും വേർതിരിയും.ഇത്രയുമായാൽ ശുദ്ധമായ വെളിച്ചെണ്ണ തയ്യാർ. ഇത്തരത്തിൽ ലഭിക്കുന്ന വെളിച്ചെണ്ണ നമുക്ക് ഹോട്ടലുകളിലും ബേക്കറികളിലും വീടുകളിലുമെല്ലാം വിതരണം ചെയ്യാവുന്നതാണ്. സ്ത്രീകൾക്ക് വളരെ ഫലപ്രദമായ ചെയ്യാവുന്ന ഒരു വരുമാന മാർഗമാണിത്.

Advertisement
Advertisement