Advertisement
ടിപ്സ്

വെള്ളം ഉപയോഗിക്കാതെ ,പൊടി പാറാതെ ഫാൻ വൃത്തിയാക്കാൻ ഇനിയെന്തെളുപ്പം.

Advertisement

വീട് എത്ര നന്നായി വൃത്തിയാക്കിവെച്ചാലും പൊടിശല്യം തുടരാതെ പിന്തുടരുന്നത് എല്ലാവരെയും സംബന്ധിച്ച് തലവേദനയാണ്. അമിതമായ പൊടി കാരണമോ ,പൊടി വസ്തുക്കളിൽ പറ്റപ്പിടിച്ചിരിക്കുന്നതുമൂലമോ അലർജി,ചൊറിച്ചിൽ , തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന കലകൾ എന്നിവയെല്ലാം പലർക്കും ഒരു ബുദ്ധിമുട്ടാണ്.നിരന്തരം ആശുപത്രിയിൽപോയി മരുന്നു കഴിക്കുന്നത് ഇതിനൊരു പ്രതിവിധി അല്ല. വീടുകളിൽതന്നെ അമിതമായി പൊടി പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടുവരുന്ന ഒരു ഉപകരണമാണ് ഫാൻ .ഫാനിലെ പൊടി സ്ഥിരമായി തുടച്ചുനീക്കുകയെന്നത് ശ്രമകരമായ ജോലിയാണ് .അതിൻ്റെ പ്രധാനകാരണം ഉയർന്നിരിക്കുന്ന ചുമരിൽ ഘടിപ്പിച്ചിരിക്കുന്നു എന്നതുതന്നെയാണ്. ഫാനിലെ പൊടി നീക്കംചെയ്യാനായി ഉയരംകൂടിയ ലാഡർ മറ്റൊരാളുടെ സഹായത്തോടെയോ, ടേബിളോ കസേരയോ ഉപയോഗിച്ച് അതിന്മേൽ കയറി നിന്നുവേണം പൊടി കളയുന്നതിന് വേണ്ടി. ഇവ എളുപ്പമല്ലാത്തതിനാൽ മാസത്തിലൊരിക്കലോ, കുറച്ചു മാസങ്ങൾ കൂടുമ്പോഴോ മാത്രമേ ഫാൻ വൃത്തിയാക്കാൻ എല്ലാവരും തയ്യാറാവാറുള്ളൂ.പക്ഷേ പൊടിശല്യം കാരണം അസുഖങ്ങൾ ബാധിക്കുന്നവരെ സംബന്ധിച്ച് ഇവ പ്രയാസമേറിയ ഒരു കാര്യമാണ്.

സാധാരണയായി കണ്ടുവരുന്നത് തുണിയിൽ വെള്ളം നനച്ച് ഫാൻ വൃത്തിയാക്കാൻ ശ്രമിച്ചാൽ തുരുമ്പു കറ വരുമെന്നതാണ്. അതിനാൽ ഈ വിദ്യ ശാശ്വതമായ പരിഹാരമല്ല. എന്നാൽ പരസഹായം കൂടാതെ പൊടി മാറ്റുന്നതിനു വേണ്ടി ഒരു എളുപ്പ വിദ്യ ഇതാ .എല്ലാവരുടെയും വീട്ടിൽ ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന ഒരു വസ്തുവാണ് തലയിണകവർ .ഒരു തലയിണകവർ ഉണ്ടെങ്കിൽ നമുക്ക് സുഖമായി ഫാനിൻ്റെ പൊടി നീക്കം ചെയ്യാവുന്നതാണ് .കവറിൻ്റെ തുറന്ന ഭാഗം ഫാനിൻ്റെ ഒരു ലീഫിലേക്ക് കയറ്റുക. ലീഫിൽ പൊടി പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗം ഇതിനാൽ സൂക്ഷിച്ചു കവറിനുള്ളിൽ കയറ്റി, പൊടി കവറിൽ ശേഖരിച്ച് നീക്കം ചെയ്യാവുന്നതാണ്. ഇത് ചെയ്തതിനുശേഷം വൃത്തിയായി തുടയ്ക്കുക . മറ്റാരുടെയും സഹായം കൂടാതെ നമുക്ക് സ്വയം ഫാനിലെ പൊടിനീക്കം ചെയ്യാവുന്നതാണ്. അതിനാൽ കിടക്കയിൽ നിന്നുകൊണ്ടും അനായാസം പരസഹായം കൂടാതെ നമുക്ക് ഈ വിദ്യ ചെയ്തു നോക്കാം .മറ്റൊരു ഗുണം, തലയണ കവറിനുള്ളിൽ പൊടി ശേഖരിക്കുന്നതിനാൽ ബെഡ്ഷീറ്റ് ,തറ എന്നിവ വൃത്തിയായിതന്നെയിരിക്കും. പൊടി ശേഖരിച്ച് കളഞ്ഞതിനുശേഷം കവർ കഴുകി ഉണക്കി ഉപയോഗിക്കാവുന്നതാണ് .ഇതുവഴി ആഴ്ചയിലൊരിക്കൽ എല്ലാ ഫാനുകളും വൃത്തിയാക്കുകയും തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽനിന്ന് രക്ഷ നേടാവുന്നതുമാണ്. താഴെ കാണുന്ന വീഡിയോയിൽ എപ്രകാരമാണ് തലയണകവർ ഉപയോഗിച്ച് പൊടി നീക്കംചെയ്യുന്നതെന്ന് നോക്കാം .നിരവധിപേർക്ക് ഉപയോഗകരമായ ഈ വിദ്യ എല്ലാവരും പരീക്ഷിച്ചുനോക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement
Advertisement