ചൈനയിൽ നിന്നും പൊട്ടി പുറപ്പെട്ട കൊറോണ ലോകം മുഴുവൻ പടർന്നു പിടിച്ചു ലക്ഷകണക്കിന് ആളുകളുടെ ജീവൻ കവരുകയാണ്.ചൈനയിലെ സ്ഥിതി ഇപ്പോൾ സാധാരണ നിലയിലേക്ക് ആയിവരുന്നതിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എല്ലാം തന്നെ കുറച്ചു കൊണ്ട് വരുകയാണ്.പല കമ്പനികളും സാധാരണ നിലയിലേക്ക് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
ഇപ്പോൾ ചൈനയിലെ മാർക്കറ്റ് ആയ വെറ്റ് മാർക്കറ്റും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.പാമ്പും ഈനാംപേച്ചിയും വവ്വാലുമൊക്കെ സുലഭമായി കിട്ടുന്ന മാർക്കറ്റാണിത്.കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം ആയി കാണുന്നത് ഈ വൈറ്റ് മാർക്കറ്റ് ആണ്.വുഹാനിലെ സീഫുഡ് മാർക്കറ്റിലെ കച്ചവടക്കാരനായിരുന്നു രോഗം ആദ്യം സ്ഥിരീകരിച്ച വ്യക്തി.
മനുഷ്യരിലേക്ക് കൊറോണ പടർന്നതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.ശാസ്ത്രലോകം പാമ്പുകളിൽ വവ്വാലുകളിൽ നിന്നോ നിന്നോ ആവാമെന്ന നിമഗമനത്തിലാണ് .ചൈനീസ് സർക്കാർ വൈറസ് പടർന്ന് പിടിച്ചതോടെ വെറ്റ് മാർക്കറ്റുകൾ താത്കാലികമായി അടച്ച് പൂട്ടിയിരുന്നു.വലിയ വിമർശനങ്ങളാണ് ഇവ വീണ്ടും തുറന്ന സർക്കാർ നടപടിക്കെതിരെ ഉയരുന്നത് .