Advertisement
വിദേശം

ജോലി നഷ്ടമായിവരുന്ന പ്രവാസികളെ കേന്ദ്രം സഹായിക്കാൻ തയ്യാറാകണം

Advertisement

കോവിഡ് -19 മൂലം ജോലി നഷ്ടമായി തിരികെവരുന്ന പ്രവാസികൾക്ക് സഹായഹസ്തവുമായി കേന്ദ്രം മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി.പ്രവാസികളുടെ കൂട്ടത്തിൽ വളരെ ചെറിയവേതനമുള്ളവർ ,ലേബർക്യാമ്പുകളിൽ കഴിയുന്നവർ, ജയിൽശിക്ഷ പൂർത്തിയാക്കിയവർ, പാർട്ടൈം വരുമാനം നിലച്ചുപോയ വിദ്യാർത്ഥികൾ ഇവർക്കെല്ലാം വിമാന യാത്രാക്കൂലി സ്വന്തമായി വഹിക്കാൻ പ്രയാസമുണ്ടാകും. അതിനാൽ അവരുടെ യാത്രാക്കൂലി കേന്ദ്ര സർക്കാർ വഹിക്കണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

കോവിഡിൻ്റെയും ലോക്ഡൗണിൻ്റെയും പശ്ചാത്തലത്തിൽ പ്രാരംഭഘട്ടം മുതൽത്തന്നെ ജോലി നഷ്ടപ്പെട്ട ഒരുപാട് പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. ശമ്പളമില്ലാതെ പ്രഖ്യാപിച്ച ലോങ്ങ്ലീവുകൾ ലഭിച്ചവരും ഇതിലുൾപ്പെടുന്നു. കുടുംബസമേതം താമസിക്കുന്ന പ്രവാസികൾക്ക് ഇത് താങ്ങാനാവാത്ത അപ്രതീക്ഷിത തിരിച്ചടിയായി വന്നതിനാലാണ് ഇപ്രകാരമൊരു തീരുമാനത്തിന് മുന്നിട്ടിറങ്ങിയത്.

പ്രവാസികൾക്ക് നോർക്ക വഴി നാട്ടിലേക്ക് മടങ്ങാൻ രജിസ്ട്രേഷൻ ആരംഭിച്ചതു മുതൽ തന്നെ നല്ല പ്രതികരണം ലഭിച്ചുതുടങ്ങിയിരുന്നു. ആദ്യ മണിക്കൂറുകളിൽ തന്നെ ഒരു ലക്ഷത്തിലധികം പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടിയുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കിയിരുന്നു.സംസ്ഥാനം പ്രതീക്ഷിച്ചതിലും കൂടുതൽ പ്രവാസികൾ ഉടനെതന്നെ സംസ്ഥാനത്ത് എത്തിച്ചേർന്നാൽ അവരുടെ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഇപ്രകാരമൊരു ആശയത്തിന് മുന്നിട്ടിറങ്ങിയത്.

Advertisement
Advertisement