ക്വാറന്റൈനും നിരോധനാജ്ഞയും ലംഘിച്ച് വിവാഹ പാര്‍ട്ടി നടത്തിയതിന് വനിതാ ലീഗ് നേതാവ് നൂര്‍ബീന റഷീദിനും മകനുമെതിരെ പോലീസ് കേസെടുത്തു. അനുവദിച്ചതിലും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചാണ് വിവാഹ പര്‍ട്ടി നടത്തിയത് . നൂര്‍ബീന റഷീദിനും മകന്‍ സുബിന്‍ റഷീദിനുമെതിരെ ചേവായൂര്‍ പൊലീസ് ആണ് കേസെടുത്തത്.
മകൻ അമേരിക്കയിൽ നിന്നും ഈമാസം 16 ന് ആണ് എത്തിയത്. മാർച്ച് 21ന് ഇവരുടെ വീട്ടിൽ വച്ചുതന്നെയായിരുന്നു വിവാഹം. വനിതാലീഗിന്‍റെ അഖിലേന്ത്യാ ജനറൽസെക്രട്ടറിയായ നൂര്‍ബീന മുൻപ് വനിതാ കമ്മീഷൻ അംഗം കൂടി ആയിരുന്നു.
മുസ്ലീം ലീഗ് കൗണ്‍സിലര്‍ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന വ്യക്തിയെ കടത്തികൊണ്ട് പോയ സംഭവം ഇതിനു മുൻപ് വിവാദമായിരുന്നു. ബന്ധുവിനെ ഐസൊലേഷനില്‍ നിന്നും കടത്തികൊണ്ട് പേയത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷെഫീഖ് ആണ്.അതിനു പിന്നാലെ ആണ് അടുത്ത മുസ്ലിം ലീഗ് നേതാവ് കൂടി വിവാദത്തിലേക്ക് എത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങൾ പാലിക്കാതെ 50 ന് അടുത്ത് ആളുകളെ പങ്കെടുപ്പിച്ച് ആഘോഷപൂർവ്വം കല്യാണം നടത്തിയതിനാണ് നൂര്‍ബീന റഷീദിനെതിരെ കേസ്. ക്വാറന്‍റൈൻ ലംഘിച്ചതിന് ആണ് മകനെതിരേയും കേസെടുത്തതായുള്ള റിപ്പോർട്ടുകൾ.