കാർബണിലെ സൈക്കോളജിക്കൽ ത്രില്ലർ –ഡോക്ടറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും ആയ നെൽസൺ ജോസഫ് എഴുതുന്നു.
കാർബൺ സിബിയുടെ കഥയാണ്. സിബി എന്ന, പ്രത്യേകിച്ച് വേലയും കൂലിയുമില്ലാതെ നടക്കുന്ന ചെറുപ്പക്കാരന്റെ കഥ. എത്രയും പെട്ടെന്ന് കോടികളുണ്ടാക്കുകയെന്ന സ്വപ്നവുമായി നടന്ന് ഒടുവിൽ വീട്ടുാരുടെ സുരക്ഷ വരെ അപകടത്തിലാക്കുന്ന സിബിയുടെ കഥ. ഫഹദ് അവതരിപ്പിക്കുന്ന സിബി എന്ന കാരക്ടറിന്റെ മനസിനുണ്ടാകുന്ന പ്രക്ഷുബ്ധപ്രക്ഷാളനങ്ങളുടെപൂർണ്ണകായചിത്രമാണു കാർബൺ. ചാരമായ സിബിയെ സിബിയുടെ മനസ് എങ്ങനെ വജ്രമാക്കിയെടുക്കുന്നെന്നതിന്റെ ചലച്ചിത്രാവിഷ്കാരം.
താൻ ഒന്നിനും കൊള്ളാത്തവനാണെന്ന തോന്നൽ സിബിക്കുണ്ട്. അതിനെ അയാൾ തന്റെ ഫിലോസഫിയിലൂടെയും ശ്രമങ്ങളിലൂടെയും മറികടക്കാൻ ശ്രമിക്കുന്നുമുണ്ട്. കൂട്ടുകാരനോടൊപ്പമുള്ള മദ്യപാനത്തിനിടയിൽ സിബിയുടെ സംസാരത്തിൽ നിന്ന് അത് വായിച്ചെടുക്കാം.
രണ്ടാമത്തെ സംഗതി സിബിയുടെ സ്വഭാവസവിശേഷതകളാണ്. സിബി എക്സ്ട്രീമ്ലി സജസ്റ്റബിൾ ആണെന്ന് സിനിമയിൽ കാണാം. അതായത് മിക്കപ്പൊഴും സിബിയുടെ ഗതി തീരുമാനിക്കുന്നത് ഒരു വാക്കോ ാചകമോ ഒരു ദൃശ്യമോ ഒക്കെയാണ്. അൽപസ്വൽപം ഡെല്യൂഷൻ (തെറ്റായ ഉറച്ച ധാരണ) – തനിക്ക് എന്തും സാധിക്കുമെന്ന തോന്നൽ – സിബിക്കുണ്ടെന്ന് സംശയിക്കാൻ സിനിമ അവസരം തരുന്നുണ്ട്. അങ്ങനെയുള്ള സിബിക്ക് ഒരു ദിവസം സിബിയുടെ മനസ് കൈവിട്ടുതുടങ്ങുന്നു.
അതിന്റെ ആദ്യ ലക്ഷണം ആനക്കച്ചവടമാണ്. അവിടെ നമ്മൾ കാണുന്ന രണ്ടാളുകളും സിബിയുടെ തന്നെ കൽപനകളാണ്. അല്ലെങ്കിൽ ഹാലൂസിനേഷനാണ്. (തോന്നലുകൾ ന്ന് വച്ചോ) ആനയുടെ കാലിൽ ചങ്ങലയില്ലാത്തതും തുടർന്നുള്ള സ്വപ്നവും സൂചകങ്ങളായെടുക്കാം. ശ്രദ്ധിച്ചാൽ ആ രണ്ട് കഥാപാത്രങ്ങളും സിബിയുടെ ക്യാരക്ടരിന്റെ അംശമുള്ളവരാണെന്ന് കാണാം. ഇല്ലാത്ത പ്രതാപം കാട്ടാൻ ശ്രമിച്ച് പരാജയപ്പെടുന്ന സ്ത്രീ.വിൽക്കാൻ നുണ പറയുന്ന, പണം അപരിചിതരോട് കടമെടുക്കുന്ന ആനക്കാരൻ.
മുന്നോട്ടുപോകുമ്പോൾ സിബിയുടെ പിരിമുറുക്കം കൂടിവരുന്നുണ്ട്. അങ്ങനെ വിജയരാഘവന്റെ കഥാപാത്രം പറയുന്നതനുസരിച്ച് പാലസ് നോക്കാനെത്തുന്ന സിബിയുടെ മനസ് സങ്കൽപിക്കുന്നതാണ് അവിടം മുതലുള്ള കഥയത്രയും. അതിനുള്ള സൂചനകൾ വിജയരാഘവന്റെ സംഭാഷണത്തിലുണ്ട്. കാടിനു നടുവിലെ പാലസിൽ ” ഒറ്റയ്ക്ക് ” താമസിക്കുകയെന്നതാണു സിബിയുടെ ജോബ് ഡിസ്ക്രിപ്ഷൻ.അതായത് കൊച്ചുപ്രേമൻ സിബിയുടെ മനസിന്റെ തോന്നൽ മാത്രം. കൊച്ചുപ്രേമൻ കാലങ്ങളായിട്ടും മിത്തുകളിൽ വിശ്വസിച്ച് അതിന്റെ തടവിൽ കഴിയുന്ന സിബി തന്നെ.
ആ പാലസിലോ നാട്ടിലോ അല്ലെങ്കിൽ പണ്ടെങ്ങോ കേട്ടുമറന്നതോ ആയ ഒരു ഐതിഹ്യത്തെ ചുറ്റിപ്പറ്റി സിബി ഒരു സാങ്കൽപിക ട്രെഷർ ഹണ്ട് മെനയുകയാണ്. അതിനു സിബിക്കു കൂട്ടിനായി മംതയുടെയും മണികണ്ഠന്റെയും ചേതന്റെയും കഥാപാത്രങ്ങളെ സിബി സൃഷ്ടിുന്നു. ആർക്കും പിടികൊടുക്കാത്ത സിബിയുടെ സ്വഭാവമാണു മണികണ്ഠനുള്ളത്. യഥാർത്ഥ നിധിയെന്ന റിയാലിറ്റി കണ്ടെത്തുന്നതിൽ നിന്ന് സിബിയെ തടയുന്ന ഇൻഹിബിഷനുകളാണു ചേതന്റെ കഥാപാത്രം. മംത സിബിയുടെ മനസാക്ഷി.
ഇത് ഇങ്ങനെതന്നെയാണെന്ന് സമർത്ഥിക്കാൻ ഒന്നുരണ്ട് സംഭവങ്ങൾ പറയാം. ഒന്നാമത്തേത് സിബി പറയാതെതന്നെ നിധിവേട്ടയാണു സിബിയുടെ ഉദ്ദേശ്യമെന്ന് മറ്റ് ക്യാരക്ടറുകൾ തിരിച്ചറിയുന്ന സീൻ. ഇനി അത് കൊച്ചുപ്രേമൻ പറഞ്ഞറിഞ്ഞതാണെന്ന് വാദിച്ചാലും ക്ലൈമാക്സിനടുത്തുള്ള സീൻ കുറച്ചുകൂടെ വ്യക്തമാകും. കരടിമട തപ്പി പോകുന്ന സിബി എങ്ങനറിഞ്ഞു അവിടെ മംത കെട്ടിയ ഷാളുണ്ടെന്ന്. ക്ലൈമാക്സിനുവേണ്ടി നേരത്തെ കെട്ടിയ തുണിയെന്നല്ലാതെ അതൊരു ബ്രില്യൻസായെടുത്താൽ എല്ലാം വ്യക്തമാകും.
അവസാനം ഓരോ ക്യാരക്ടറുകളെയായി മടക്കിയയ്ക്കുന്ന സിബി തന്റെ മനസാകുന്ന മംതയെ തിരിച്ചുപിടിച്ച് റിയാലിറ്റിയിലേക്കെത്തുന്നു. പക്ഷേ പൂർണ്ണമായി വിട്ടുപോകാൻ കഴിയില്ലെന്നുള്ളതാണു ടെയിൽ എൻഡ് സീൻ സൂചിപ്പിക്കുക.
(സിബിയുടെ അച്ഛൻ ബ്ലേഡുകാരുടെ കൈകൊണ്ട് കൊല്ലപ്പെട്ടെന്ന പേടികൂടിട്ടാൽ പൂർണ്ണമായി. സെകൻഡ് ഹാഫിൽ സിബിയുടെ മനസിന്റെ ഭാഗമായ ക്യാരക്ടേഴ്സൊഴിച്ചുള്ളവർ സിബിയുടെ ഇഷ്ടമനിസരിച്ചാണു പെരുമാറുന്നത്. )
ഇനി ആ പോസ്റ്റർ നോക്കിക്കേ
നല്ലൊന്നാന്തരം സ്പോയിലറല്ലേ