പുതുതായി കാർ ഓടിച്ചു പഠിച്ചു തുടങ്ങുന്നവർ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ആണ് കയറ്റം.സാധരണയായി ഡ്രൈവിംഗ് പഠിക്കുമ്പോൾ പലപ്പോഴും നമ്മൾ നിരപ്പായ റോഡിൽ ആവും ഓടിച്ചു പഠിക്കുന്നത്.നമ്മുടെ ചുറ്റളവിലെ ഡ്രൈവിങ്ങിനു ഇത് മതിയായും.എന്നാൽ നമ്മൾ നമ്മുടെ ചുറ്റുപാട് വിട്ടു പുറത്തേക്കു പോകുമ്പോൾ കയറ്റമുള്ള റോഡുകളും മറ്റും ആവും നാം നേരിടേണ്ടി വരുക.പല്ലപ്പോഴും കയറ്റത്തിൽ വെച്ച് ട്രാഫിക്ക് ബ്ലോക്ക് വന്നാൽ പിന്നെ കൂടുതൽ ഒന്നും പറയണ്ട.കയറ്റത്തിൽ വെച്ച് വണ്ടി നിർത്തിയിട്ടു എടുക്കുമ്പോൾ തുടക്കക്കാർക്ക് വണ്ടി ഓഫ് ആയി പോകും.പിന്നെ പേടിച്ചു വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്യുവാൻ തുടങ്ങുമ്പോൾ തുടങ്ങും പുറകിൽ നിന്നും മറ്റു വാഹനങ്ങളുടെ ഹോൺ അടി.അപ്പോഴേക്കും പേടിച്ചു ഒരു പരുവം ആകും കാർ ഓടിക്കുന്നയാൾ.
എന്നാൽ 2 വഴികൾ മനസിലാക്കി നിങ്ങളുടെ വീടിനു സമീപത്തെ കയറ്റമുള്ള പാലത്തിൽ വല്ലതും തിരക്കില്ലാത്ത സമയത്ത് കുറച്ചു തവണ ശ്രമിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ ഈ പ്രശ്നം മറികടക്കുവാനായി സാധിക്കും. കയറ്റത്തിൽ വാഹനം നിർത്തിയിട്ടു എടുക്കുമ്പോൾ ഓഫ് ആകാതെ എങ്ങനെ ഓടിക്കാം എന്നത് വിശദീകരിക്കുന്ന വീഡിയോ കണ്ടു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം.
ഈ വീഡിയോ കണ്ടു 2 വഴികളും മനസിലാക്കിയ ശേഷം ഒരു എക്സ്പെർട്ട് ഡ്രൈവറുടെ സഹായത്തോടു കൂടി കുറച്ചു തവണ ശ്രമിച്ചു നോക്കുക.പിന്നീട് ഇതൊരു പ്രശ്നമായി നിങ്ങൾക്ക് തോന്നില്ല.