ലോൺ എടുക്കാതെ എങ്ങനെ വീട് പണിയാം.എല്ലാവരുടേം ജീവിതത്തിലെ ഏറ്റവും വലിയ സ്വപനം ആകും സ്വന്തമായി ഒരു വീട്.ഇത് പലപ്പോഴും ഒരാളുടെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ.അല്ലാതെ ഒരാൾ തന്റെ ജീവിതത്തിൽ 3 ഉം നാലും വീട് പണിയാനുള്ള സാധ്യത വളരെ കുറവാണ്.പണം എല്ലാം തയാറാക്കി വെച്ചിട്ടാവില്ല ഭൂരിഭാഗം ആൾക്കാരും വീട് പണിയുന്നത്.പലപ്പോഴും നമ്മൾ ഹോം ലോൺ എടുത്താകും വീട് പണിയുന്നത്.ഇത് പലപ്പോഴും അനാവശ്യമായ കുറെ കാര്യങ്ങൾ വീടിന്റെ നിർമാണത്തിൽ വന്നത് കൊണ്ട് സംഭവിക്കുന്നതാകും.കുറച്ചു കാറിനകളൊക്കെ ശ്രദ്ധിച്ചാൽ ഈ ലോൺ ഒന്നും എടുക്കാതെ നിങ്ങൾക്ക് വീട് നിര്മിക്കുവാനായി സാധിക്കും.
ഒന്നാമതായി നിങ്ങൾക്ക് ആവശ്യമുള്ള സ്പെസിലുള്ള വീട് നിർമിക്കുക.അല്ലാതെ കുറെ മുറികളും കുറെ ഓപ്പൺ സ്‌പേസും ഉണ്ടാക്കുന്നതിൽ അർഥം ഇല്ല.നമ്മൾ പണിയുന്ന വീടിന്റെ മുഴുവൻ ഭാഗങ്ങളും ഉപയോഗപ്രധാനം ആകണം .അല്ലാതെ ഉപയോഗ ശൂന്യം ആയി മാറരുത്.അച്ഛൻ ‘അമ്മ ,2 മക്കൾ ഉൾപ്പെടുന്ന കുടുബത്തിനു 5 മുറിയുടെ ആവശ്യം ഇല്ല.അത് പോലെ വല്ലപ്പോഴും വന്നേക്കാവുന്ന ഗസ്റ്റിനു വേണ്ടി ഗസ്റ്റ് റൂം , ഇങ്ങനെ ഉള്ള ഭാവിയിലേക്ക് ഉള്ള മുൻകരുതൽ പണിയുന്ന വീട്ടിൽ എടുക്കുന്നത് പലപ്പോഴും നമ്മെ കടക്കെണിയിലേക്ക് നയിക്കുന്നു.ഇതിനൊക്കെ വേണ്ടി ലോൺ എടുത്താൽ പിന്നെ ഒരു മനസ്സമാധാനവും ഇല്ലാതെ ജീവിതകാലം മുഴുവൻ ലോൺ തിരിച്ചടക്കുവാൻ ഉള്ള നെട്ടോട്ടം ഓടേണ്ടി വരും.
വീട് പണിയും മുൻപ് പണിയേണ്ട വീടിനെ കുറിച്ച് വ്യകത്മായ ഒരു പ്ലാൻ ഉണ്ടാവണം.കട്ടിൽ എവിടെ ഇടണം , സ്വിച്ചുകൾ എവിടെ വരണം ,അലമാരി എവിടെ വെക്കണം ,ടിവി എവിടെ വെക്കണം ഇങ്ങനെ തുടങ്ങി എല്ലാ ചെറിയ ചെറിയ കാര്യങ്ങൾ വരെ വീട് പണിയും മുൻപ് മനസ്സിൽ ഉണ്ടായിരിക്കണം.രണ്ടാമത് പൊളിച്ചു പണിയേണ്ട അവസ്ഥ വരരുത് .അങ്ങനെ സംഭവിച്ചാൽ അത് വീടിന്റെ ഭംഗി കുറക്കുകയും ചിലവ് കൂട്ടുകയും ചെയ്യും.
പിന്നെ ശ്രദ്ധിക്കേണ്ടത് വീടിന്റെ ഡിസൈന് വേണ്ടി ചിലവാക്കുന്ന അനാവശ്യ ചിലവുകൾ ആണ്.വീടിന്റെ പ്യൂൺ വശങ്ങളിൽ വെക്കുന്ന പര്ഗോള ഒക്കെ അനാവശ്യമായ ചിലവുകൾ ആണ്.ഇതൊക്കെ വെറും ഭംഗിക്ക് വെക്കുന്ന വസ്തുക്കൾ ആണ് .ട്രെൻഡ് മാറുമ്പോൾ ഇതും ഔട്ട് ആകും.ഭംഗിക്ക് ഇമ്പോർട്ടൺസ് കൊടുക്കുന്നത് കുറച്ചു കൊണ്ട് നമ്മുടെ ആവശ്യങ്ങൾക്കുള്ള കാര്യങ്ങൾക്ക് പരിഗണന കൊടുക്കുക.
പിന്നെ വീട് നിർമാണത്തിന് വേണ്ടി വരുന്ന വസ്തുകളിൽ ശ്രദ്ധിച്ചാൽ നമുക്ക് കുറെ തുക അവിടെ സേവ് ചെയ്യുവാനായി സാധിക്കും.സാധാരണായായി പിന്തുടരുന്ന തടികൊണ്ടുള്ള ജനൽ വാതിൽ തുടങ്ങിയ കൺസെപ്റ്റുകൾ മാറ്റിയാൽ തന്നെ നല്ലൊരു തുക നമുക്ക് സേവ് ചെയ്യാം.ടൈൽസ് ,വയറിങ് പ്രൊഡക്ടുകൾ ഒക്കെ ഹോൾ സെയിൽ വിലക്ക് ബാംഗ്ലൂരിൽ ലഭിക്കും,ഇത് സൗജന്യമായി അവർ ഇവിടെ എത്തിക്കുകയും ചെയ്യും.ഇങ്ങനെ ഉള്ള കാര്യങ്ങളും ശ്രദ്ധിക്കുക വഴി ചിലവ് കുറക്കുവാനായി സാധിക്കും.ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു ചിലവ് കുറച്ചാൽ നമുക്ക് ലോൺ എടുക്കാതെ തന്നെ വീട് പണിയുവാനായി സാധിച്ചേക്കാം .